കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സ്വപ്നപദ്ധതിയായ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം പദ്ധതിക്ക് സാേങ്കതികാനുമതിയായി. കോവിഡും തെരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട തടസ്സങ്ങളും കാരണമാണ് വൈകിയതെന്ന് സ്പെഷല്‍ ഒാഫിസര്‍ ഇ.പി. രാജ്മോഹന്‍ അറിയിച്ചു. തനിക്കുശേഷം തെന്റ മക്കള്‍ക്ക് ആരാണ് തുണയെന്ന വലിയ ചോദ്യത്തില്‍ നിന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള മാതൃക ഗ്രാമം എന്ന ആശയം ഉയരുന്നത്. എല്ലാ മക്കളും എന്‍ഡോസള്‍ഫാന്‍ ഇരകളായ അവസ്ഥയില്‍ നിന്നാണ് ഇൗ പദ്ധതിയുടെ ബീജാവാപം. ഗൃഹസമാനമായ അന്തരീക്ഷവും തൊഴില്‍ പരിശീലന കോഴ്സുകളും ഉള്‍പ്പെടെയുള്ള പദ്ധതി സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ട്.
ഇരകളെ മാത്രം പുനരധിവസിപ്പിക്കുകയെന്നതും ഇരകളെ അവരുടെ കുടുംബത്തോടൊപ്പം പുനരധിവസിപ്പിക്കുകയെന്നതുമാണ് കാതലായ വ്യത്യാസം.
ഇത് രണ്ടും പരിഗണിച്ച് ഇരകള്‍ക്ക് പുനരധിവാസം നല്‍കുന്നതിനൊപ്പം കുടുംബത്തിന് സമീപത്ത് ഹോസ്റ്റല്‍ സൗകര്യം ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. 2020 ജൂലൈ ആറിന് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ ചെയര്‍മാന്‍ കൂടിയായ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. മുളിയാറില്‍ നിര്‍മിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിെന്‍റ ആദ്യഘട്ട പ്രവൃത്തി പത്ത് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു. ആരോഗ്യ മന്ത്രി പറഞ്ഞ പത്തുമാസവും കഴിഞ്ഞ് വീണ്ടും പത്തുമാസം കൂടി കഴിഞ്ഞിരിക്കുകയാണ്. അതേസമയം കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പും കാരണം വൈകുകയായിരുന്നു. ഉൗരാളുങ്കല്‍ തൊഴിലാളി സഹകരണ സംഘമാണ് പദ്ധതി നടപ്പാക്കുക. അഞ്ച് കോടി രൂപയാണ് കാസര്‍കോട് വികസന പാക്കേജില്‍ വകയിരുത്തിട്ടുള്ളത്. ലോകത്തിെന്‍റ വിവിധ ഭാഗങ്ങളിലുള്ള, പുനരധിവാസവുമായി ബന്ധപ്പെട്ട 24 ഓളം മികച്ച മോഡലുകളെ കുറിച്ച് പഠിച്ചും വിദഗ്ധരുടെയും പ്രാദേശികതലത്തിലുള്ള അഭിപ്രായം സ്വരൂപിച്ചുമാണ് പുനരധിവാസ ഗ്രാമത്തിെന്‍റ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്.
25 ഏക്കറില്‍ പുനരധിവാസ ഗ്രാമം
കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിലെ 25 ഏക്കര്‍ ഭൂമിയാണ് മാതൃക വില്ലേജിന് നല്‍കിയത്. ദുരിതബാധിതരുടെ വൈകല്യങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തുക, ദുരിതബാധിതര്‍ക്ക് സംരക്ഷണം ഒരുക്കുക, ശാസ്ത്രീയമായ പരിചരണം നല്‍കുക, 18 വയസ്സിന് മുകളിലുള്ളവരുടെ പുനരധിവാസം ഉറപ്പാക്കുക, ഗൃഹസമാനമായ അന്തരീക്ഷം ഉറപ്പുവരുത്തുക എന്നീ അഞ്ച് ഘടകങ്ങള്‍ക്കാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്. ഇതിനായി 58 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി യഥാര്‍ഥ്യമാകുന്നതോടെ ദുരിതബാധിതരുടെ പുനരധിവാസം സാക്ഷാത്കരിക്കപ്പെടുകയാണ് ലക്ഷ്യം. ഭിന്നശേഷി വിഭാഗത്തില്‍പെട്ടവരുടെ ശാരീരികവും മാനസികവുമായ വികസനത്തിന് ശാസ്ത്രീയമായ സംവിധാനങ്ങളാണ് അന്തര്‍ദേശീയ നിലവാരത്തില്‍ പുനരധിവാസ ഗ്രാമത്തില്‍ സജ്ജീകരിക്കുന്നത്. ഇതിലെ പ്രധാനം കെയര്‍ ഹോമുകളാണ്. ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത അഞ്ച് ബെഡ് റൂമുകളുള്ള നാല് വാര്‍ഡുകളടങ്ങിയതാണ് കെയര്‍ഹോം. ശൗചാലയം, ലൈബ്രറി, രണ്ട് റിക്രിയേഷന്‍ റൂമുകള്‍, നാല് ഫിസിയോതെറപ്പി റൂം, 20 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ക്ലാസ് മുറികള്‍, ഡൈനിങ് റൂം, ഡോക്ടര്‍ കണ്‍സള്‍ട്ടിങ് റൂം, പൂന്തോട്ടം എന്നീ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വേണ്ടിയാണ് ഈ സംവിധാനം ഉപയോഗിക്കുക.
ഗൃഹസമാന അന്തരീക്ഷം
കാസര്‍കോട്: പുനരധിവാസ ഗ്രാമത്തില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രത്യേക സംവിധാനം ഒരുക്കും. അത് ഗൃഹസമാനമായിരിക്കും. 12 പേര്‍ക്കുവരെ താമസിക്കാവുന്ന 10 യൂനിറ്റുകളുണ്ടാവും. ഓരോ യൂനിറ്റിലും പ്രത്യേക കിടപ്പ് മുറി, അടുക്കള, റിക്രിയേഷന്‍ റൂം, രണ്ട് ലൈബ്രറി, വൊക്കേഷനല്‍ റിഹാബിലിറ്റേഷന്‍ ഫെസിലിറ്റി, പൂന്തോട്ടം, നാല് ഫിസിയോതെറപ്പി റൂം, സ്‌കില്‍ ഡെവലപ്മെന്‍റ് സെേന്റഴ്സ്, ഡോക്ടര്‍ കണ്‍സള്‍ട്ടിങ് റൂം എന്നീ സൗകര്യങ്ങളുണ്ടാവും. സ്ത്രീകള്‍ക്ക് പ്രത്യേക പരിചരണം നല്‍കും. തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനായി പരിശീലനവും നല്‍കും.
വില്ലേജിലേക്ക് പുതുതായി എത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് പുതിയ അന്തരീക്ഷം വിപരീത ഫലം ഉണ്ടാവുന്നത് ഒഴിവാക്കുന്നതിനായി ഹാഫ് വേ ഹോംസ് സ്ഥാപിക്കും. ഇതില്‍ കിടപ്പുമുറി, ശൗചാലയം, സ്റ്റാഫ് ഏരിയ തുടങ്ങിയ സൗകര്യങ്ങളുമേര്‍പ്പെടുത്തും. കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാന്‍ സാധിക്കാത്തവര്‍ക്കും സ്വയം ചലിക്കാന്‍ പറ്റാത്തവര്‍ക്കും പ്രത്യേക പരിചരണത്തിന് സൗകര്യമൊരുക്കും. മലിനജല ശുദ്ധീകരണ പ്ലാന്‍റ്, ബയോഗ്യാസ് പ്ലാന്‍റ്, വിന്‍ഡ് മില്‍, മഴവെള്ള സംഭരണി, ജൈവകൃഷി, ഔഷധസസ്യങ്ങളുടെ പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളും പുനരധിവാസ ഗ്രാമത്തില്‍ ഉള്‍പ്പെടുത്
