കോവിഡ് പ്രോട്ടോകാൾ പ്രകാരം മുഴുവൻ വ്യാപാര സ്ഥാപനങ്ങളും റംസാൻ കഴിയുന്നത് വരെയെങ്കിലും തുറന്നു കൊടുക്കാൻ സർക്കാർ തയ്യാറാവണം: എസ്ഡിപിഐ

 കാ


സറഗോഡ്: സംസ്ഥാനത്ത് 

കോവിഡ് രൂക്ഷമാവുന്ന സാഹചര്യത്തിൽ ഇപ്പോൾ സർക്കാർ ഏർപ്പെടുത്തിയ  നിയന്ത്രണങ്ങൾ  ഗുണകരമാവുമെങ്കിലും  ജില്ലയിലെ വ്യാപാരികളുടെ അവസ്ഥകളും മനസ്സിലാക്കാൻ സർക്കാർ തയ്യാറാവണമെന്ന് എസ്ഡിപിഐ കാസറഗോഡ് മണ്ഡലം പ്രസിഡണ്ട്‌ സകരിയ കുന്നിൽ ആവശ്യപ്പെട്ടു 

അവശ്യവസ്തുക്കൾ വാങ്ങാൻ സർക്കാർ നൽകുന്ന ഇളവുകൾ ഗുണകരമാണ് 

എന്നാൽ നിത്യ ഉപയോഗ സാധനങ്ങൾ അല്ലാത്ത കച്ചവടം ചെയ്യുന്ന വ്യാപാരികളും അവരെ ആശ്രയിക്കുന്ന നൂറ് കണക്കിന് ജീവനക്കാരും ജില്ലയിൽ വലിയ പ്രയാസത്തിലാണ് കഴിയുന്നത് 

ജില്ലയെ സംബന്ധിച്ച് തുണിത്തര കച്ചവടക്കാർ,  ഫൂഡ്‌വേയർ കച്ചവടക്കാർ  ഇവരുടെയൊക്കെ കച്ചവട സീസണുകളാണ് റംസാൻ,   ഓണം പോലുള്ള വിശേഷ ദിവസങ്ങൾ 

കഴിഞ്ഞ വർഷവും കോവിഡ് കാരണം ഈ വ്യാപാര മേഖലകൾ അടഞ്ഞിരുന്നു 

എന്നാൽ ഇത്തവണ കച്ചവടം നടക്കുമെന്ന പ്രതീക്ഷയിൽ ഭീമമായ മുതൽ മുടക്കുകളിൽ സാധനങ്ങൾ വാങ്ങി വിറ്റഴിക്കാൻ കഴിയാത്തത്തിൽ വ്യാപാരികൾ പ്രതിസന്ധിയിലാണ് 

ഇനിയുള്ള റംസാൻ ദിവസങ്ങളിലെങ്കിലും  കോവിഡ് പ്രോട്ടോകാൾ പ്രകാരം കടകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണമെന്നും സകരിയ കുന്നിൽ  വാർത്ത കുറിപ്പിൽ ആവിശ്വപെട്ടു.

Previous Post Next Post
Kasaragod Today
Kasaragod Today