കാസർഗോഡ്
കോവിഡ് വ്യാപനം ജില്ലയിൽ വർധിച്ചു കൊണ്ടിരിക്കുമ്പോൾ സാധാരണക്കാരന് ആശ്രയമായി മാറിക്കൊണ്ടിരിക്കുന്ന ടാറ്റാ കോവിഡ് ഹോസ്പിറ്റൽ കൂടുതൽ കാര്യക്ഷമമാക്കണം എന്ന് ടിപ്പുസുൽത്താൻ യൂത്ത്‌വിങ് ആവശ്യപ്പെട്ടു
ആവശ്യത്തിന് ജീവനക്കാരില്ല അത്യാഹിത വിഭാഗത്തിന് icu സംവിധാനം ആവശ്യത്തിന് ഇല്ല വെൻറ്റിലേറ്റർ സംവിധാനവും വളരെ കുറവാണ് സാധാരണക്കാരൻ്റ ആവശ്യത്തിനുവേണ്ടി ടാറ്റ സൗജന്യമായി നിർമ്മിച്ചു നൽകിയിട്ടും സർക്കാറും ആരോഗ്യവകുപ്പും ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും ഇതുവരെ നിയമിച്ചിട്ടില്ല ടാറ്റാ ഹോസ്പിറ്റലിലേക്ക് എത്രയും പെട്ടെന്ന് മുഴുവൻ നിയമനങ്ങളും പൂർത്തിയാക്കുക രോഗികളുടെയും ജനങ്ങളുടെയും പ്രതിഷേധം കണ്ടില്ലെന്ന് നടിച്ചാൽ ടിപ്പുസുൽത്താൻ യൂത്ത് വിംഗ് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗത്തിൽ മുന്നറിയിപ്പുനൽകി യോഗത്തിൽ ഫൈസൽ കോളിയടുക്കം അധ്യക്ഷത വഹിച്ചു . മനാസ് പാലിച്ചിയടുക്കം അസ്ലം അണങ്കൂർ കുഞ്ഞമ്മദ് മാങ്ങാട് ഷമീർ തളങ്കര മുഹമ്മദ് കരിംബളം പള്ളു അണങ്കൂർ ശരീഫ് മല്ലം തുടങ്ങിയവർ സംസാരിച്ചു