കോവിഡ്​ പ്രതിസന്ധി രൂക്ഷം; ഡല്‍ഹിയില്‍ ലോക്​ഡൗണ്‍ ഒരാഴ്​ചത്തേക്ക്​ കൂടി നീട്ടിയേക്കും

 ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക്​ഡൗണ്‍ ഒരാഴ്​ചത്തേക്ക്​ കൂടി നീട്ടിയേക്കും.


നിലവില്‍ തുടരുന്ന ലോക്​ഡൗണ്‍ തിങ്കളാഴ്​ച രാവിലെ അഞ്ചിന്​ വസാനിക്കാനിരിക്കെയാണ്​ നീട്ടുന്നതിനെ കുറിച്ച്‌​ അരവിന്ദ്​ കെജ്​രിവാര്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്​. ഇത്​ സംബന്ധിച്ച പ്രഖ്യാപനം ഞായറാഴ്​ച ഉണ്ടായേക്കും.


അതെ സമയം 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​ 375 പേരാണ്​. 27,000 പേര്‍ക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. 30 ശതമാനത്തിലേറെയാണ്​ പോസിറ്റിവിറ്റി നിരക്ക്​.


ഓക്​സിജന്‍ ക്ഷാമത്തിന്​ പുറമെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞതും ഡല്‍ഹിയെ പ്രതിസന്ധയിലാക്കിയിരിക്കുകയാണ്​.


Previous Post Next Post
Kasaragod Today
Kasaragod Today