സെക്യൂരിറ്റി ജോലി വാഗ്​ദാനം ചെയ്​ത്​ തട്ടിപ്പ്​; മലയാളി യുവാക്കള്‍ ദുബൈയില്‍ കുടുങ്ങി

 ബൈ: ദുബൈയില്‍ ​സെക്യൂരിറ്റി ജോലി നല്‍കാമെന്ന്​ വാഗ്​ദാനം നല്‍കി വന്‍ തട്ടിപ്പ്​. മലയാളിയുടെ നേതൃത്വത്തില്‍ നടന്ന തട്ടിപ്പിനിരയായ 18 മലയാളികള്‍ ഉള്‍പെടെ 40ഓളം യുവാക്കള്‍ ദുബൈയില്‍ കുടുങ്ങി. വിസിറ്റിങ്​ വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ വന്‍ തുക പിഴ അടക്കാതെ നാട്ടിലേക്ക്​ മടങ്ങാന്‍ പോലും കഴിയാത്ത അവസ്​ഥയിലാണിവര്‍. രണ്ട്​ മാസം ജോലി ചെയ്​തെങ്കിലും ഒരു ദിര്‍ഹം പോലും ശമ്ബളം ലഭിച്ചിട്ടില്ല. കാസര്‍കോട്​ മുതല്‍ തിരുവനന്തപുരം വരെ ജില്ലകളിലുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്​. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കി.


കോഴിക്കോട്​ താമസിക്കുന്ന നിലമ്ബൂര്‍ സ്വദേശി ശരീഫാണ്​ തങ്ങളെ ദുബൈയിലെത്തിച്ചതെന്ന്​ ഇവര്‍ പറഞ്ഞു.



ജോലി വാഗ്​ദാനം ചെയ്​ത്​ സാമൂഹിക മാധ്യമങ്ങള്‍ വഴി​ ലഭിച്ച അറിയിപ്പനുസരിച്ചാണ്​ ശരീഫുമായി ബന്ധപ്പെട്ടത്​. നാട്ടില്‍ വെച്ച്‌ ശരീഫി​െന്‍റ അക്കൗണ്ടിലേക്ക്​​ 50000 രൂപ നിക്ഷേപിച്ചു. ദുബൈയില്‍ വിമാനമിറങ്ങിയ ഉടന്‍ 2500 ദിര്‍ഹം (50000 രൂപ) നല്‍കി. ഏപ്രില്‍ ഒന്നിനാണ്​ ദുബൈയില്‍ എത്തിയത്​. സെക്യൂരിറ്റി ജീവനക്കാരെ വിവിധയിടങ്ങളില്‍ നിയോഗിക്കുന്ന എന്‍.ക്യൂഎസ്​.എസ്​ എന്ന സ്​ഥാപനത്തിന്​ കീഴിലായിരുന്നു ജോലി. പാകിസ്​താനികളായിരുന്നു കമ്ബനി ഉടമകള്‍. ഏപ്രില്‍ മൂന്നിന്​ ഒപ്പുവെച്ചകരാര്‍ പ്രകാരം​ 1800 ദിര്‍ഹം (36,000 രൂപ) ശമ്ബളവും താമസവും നല്‍കാമെന്നായിരുന്നു വാഗ്​ദാനം​. സെക്യൂരിറ്റി ഗാര്‍ഡിന്​ സര്‍ക്കാര്‍ നല്‍കുന്ന സിറ കാര്‍ഡ്​ കിട്ടിയാല്‍ 2260 ദിര്‍ഹം (45,000 രൂപ) ശമ്ബളം നല്‍കാമെന്നും പറഞ്ഞു. പാം ജുമൈറയി​ല്‍ നിര്‍മാണം നടക്കുന്ന ഹോട്ടലി​െന്‍റ സെക്യൂരിറ്റി ഗാര്‍ഡായി പല ഷിഫ്​റ്റില്‍​ ഇവരെ നിയോഗിച്ചു​. എന്നാല്‍, രണ്ട്​ മാസമായിട്ടും ശമ്ബളം ലഭിച്ചില്ല. ജബല്‍ അലി 3യില്‍ രണ്ട്​ റൂമിലായി 42 പേര്‍ താമസിക്കുന്നു. കമ്ബനി വാടക കൊടുക്കാത്തതിനാല്‍ ഉടന്‍ ഇവിടെ നിന്നിറങ്ങേണ്ടി വരും. കൈയില്‍ പണമില്ലാത്തതിനാല്‍ ഭക്ഷണത്തിന്​ പോലും വകയില്ലാത്ത അവസ്​ഥയിലാണ്​. പാകിസ്​താനികള്‍ മുങ്ങിയെന്നും കമ്ബനി ഏറ്റെടുക്കുമെന്നും ശമ്ബളം നല്‍കുമെന്നുമായിരുന്നു ശരീഫ്​ ഇവരോട്​ പറഞ്ഞിരുന്നത്​. എന്നാല്‍, കാത്തിരുന്നിട്ടും നടപടിയുണ്ടാകാ​ത്തതിനെ തുടര്‍ന്ന്​ കെ.എം.സി.സി ഓഫിസിനെ സമീപിച്ചു. അവിടെ നിന്നാണ്​ കോണ്‍സുലേറ്റിലെത്തി പരാതി നല്‍കിയത്​.


നാല്​ പേര്‍ ഒഴികെ എല്ലാവര്‍ക്കും ഒരു മാസത്തെ സന്ദര്‍ശക വിസയാണ്​ എടുത്തിരുന്നത്​. ഇവരുടെ വിസ കാലാവധി കഴിഞ്ഞു. നാട്ടിലേക്ക്​ മടങ്ങണമെങ്കില്‍ പോലും വന്‍ തുക പിഴ അടക്കേണ്ടി വരും. തങ്ങള്‍ ​കമ്ബനിയില്‍ ജോലിക്ക്​ പ്രവേശിക്കുന്നതായി വീഡിയോ എടുത്ത്​ നാട്ടിലേക്ക്​ അയച്ച്‌​ കൂടുതല്‍ തട്ടിപ്പിന്​ ​ശ്രമം നടക്കുന്നുണ്ടെന്നും യുവാക്കള്‍ ആരോപിച്ചു. 100 പേരെ കൂടി വേണമെന്നാവശ്യപ്പെട്ടാണ്​ സാമൂഹിക മാധ്യമങ്ങളില്‍ പോസ്​റ്റ്​ ചെയ്​തത്​. യു.എ.ഇയിലേക്ക്​ യാത്രവിലക്ക്​ വന്നില്ലായിരുന്നെങ്കില്‍ കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായി യു.എ.ഇയില്‍ എത്തുമായിരുന്നുവെന്നും യുവാക്കള്‍ പറഞ്ഞു.


അതേസമയം, യുവാക്കള്‍ തട്ടിപ്പിനിരയായി എന്നത്​ ശരിയാണെന്നും വിശ്വസിച്ചവര്‍ തന്നെയും ചതിച്ചുവെന്നും ശരീഫ്​ പറഞ്ഞു. ഇവരുടെ ജോലിയുടെ സബ്​ കോണ്‍​ട്രാക്​ട്​ മറ്റൊരു സ്​ഥാപനത്തിന്​ കൊടുത്തിരുന്നു. അവര്‍ പണം നല്‍കാത്തതാണ്​ പ്രശ്​നത്തിന്​ കാരണമെന്നും ശരീഫ്​ പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today