ഇസ്‌റാഈല്‍ ക്രൂരത വീണ്ടും, ഫലസ്തീനില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി കുട്ടികള്‍ ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു

 ജറൂസലം: ഇസ്‌റാഈല്‍ സൈന്യം മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ഥനക്കെത്തിയവര്‍ക്ക് നേരെ നടത്തിയ വെടിവെപ്പിന് പിന്നാലെ വ്യോമാക്രമണവും. ആക്രമണത്തില്‍ 20 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ നിരവധി പേർ  കുട്ടികളാണ്.


.തിങ്കളാഴ്ച രാവിലെ മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ഥനക്കെത്തിയവര്‍ക്ക് നേരെയുണ്ടായ ഇസ്‌റാഈല്‍ പോലീസ് അതിക്രമത്തില്‍ 215 പേര്‍ക്ക് പരുക്കേറ്റിരുന്നു. മസ്ജിദിലെത്തിയവര്‍ക്ക് നേരെ റബര്‍ ബുള്ളറ്റ് കൊണ്ട് വെടിയുതിര്‍ക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നു. പരിക്കറ്റവരില്‍ നാല് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.



കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമത്തില്‍ 200 ലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today