5മിനിറ്റിൽ 137 മിസൈലുകൾ; ഇസ്രയേൽ നേരിട്ടത് വൻ തിരിച്ചടി; അയൺ ഡോം പരാജയപ്പെട്ടു, ഇസ്രായേലിൽ നിന്നും പ്രതിരോധ സംവിധാനം വാങ്ങിയ രാജ്യങ്ങൾ ആശങ്കയിൽ,

 ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളും രഹസ്യാന്വേഷണ സംഘവുമുള്ള ഇസ്രയേൽ ഗാസയിൽ നിന്നുള്ള മിസൈൽ ആക്രമണത്തെ നേരിടുന്നതിൽ പരാജയപ്പെട്ടെന്ന് റോയിട്ടേഴ്സ് ഉൾപ്പടെയുള്ള ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ശത്രുക്കളുടെ മിസൈലുകളെ അതിർത്തികടക്കും മുൻപെ തകർക്കാൻ ശേഷിയുള്ള ഇസ്രയേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനം മിസൈൽ ആക്രമണത്തെ നേരിടുന്നതിൽ വൻ പരാജയമായെന്നും റിപ്പോർട്ട് പറയുന്നു.


ഇസ്രയേലിന്റെ തന്ത്രപ്രധാന സ്ഥലങ്ങളിൽ പോലും മിസൈലാക്രമണം നടന്നെന്നാണ് പുറത്തുവരുന്ന വിവരം. മെഡിറ്ററേനിയന്‍ നഗരമായ അഷ്‌കലോണിലെ ഇന്ധന പൈപ്പുകളിലേക്ക് മിസൈൽ വീണ് തീ ഉയരുന്ന വിഡിയോ ഇസ്രയേൽ ചാനലുകൾ തന്നെ കാണിച്ചിരുന്നു. അയൺ ഡോം പ്രതിരോധ സംവിധാനത്തിന്റെ പരാജയമാണ് ഇത് കാണിക്കുന്നത്.

5മിനിറ്റിൽ 137 മിസൈലുകളാണ്  ഇസ്രയേലിൽ വീണത് പ്രതിരോധ രംഗത്ത് ഇസ്രായേലിനിത് വൻ തിരിച്ചടിയായി,  പ്രതിരോധ മിസൈൽ സംവിധാനമായ അയൺ ഡോമിന്റെ  പരാജയം 

ഇസ്രായേലിൽ നിന്നും ബില്യൻ ഡോളർ നൽകി  പ്രതിരോധ സംവിധാനം വാങ്ങിയ രാജ്യങ്ങളെയും  ഇത് ആശങ്കയിലാക്കി ,

ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ സംവിധാനം ഞങ്ങളുടേത് എന്ന അവകാശ വാദമാണ് ഇതോടെ തകർന്നത്

ഇസ്രയേൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഊർജ കമ്പനിയുടെ പൈപ്പ്‌ലൈനിനു നേരെയാണ് ആക്രമണമുണ്ടായത്. കേവലം അഞ്ച് മിനിറ്റിനുള്ളിൽ 137 മിസൈലുകളാണ് അഷ്‌കെലോണിലേക്കും അടുത്തുള്ള അഷ്‌ദോഡിലേക്കും ഗാസയിൽ നിന്ന് വിക്ഷേപിച്ചത്. ഇസ്രയേലിലെ ജനവാസ മേഖലകളിൽ പോലും മിസൈലുകൾ വീണു. നിരവധി പേർക്ക് പരുക്കേറ്റു. പത്തോളം പേർ മരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഗാസയിൽ നിന്നുള്ള മിസൈലുകളിൽ 90 ശതമാനവും അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനം തടഞ്ഞതായാണ് ഇസ്രയേൽ സൈനിക വക്താവ് ജോനാഥൻ കോൺറിക്കസ് പറഞ്ഞത്. 

എന്നാൽ, ഇസ്രയേൽ ആക്രമിച്ചത് യുദ്ധവിമാനങ്ങളും ആക്രമണ ഹെലികോപ്റ്ററുകളും ഉപയോഗിച്ചായിരുന്നു. 130 ലധികം ആക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. 15 ഹമാസ് വക്താക്കളെ കൊന്നതായി ഇസ്രയേൽ അധികൃതർ അവകാശപ്പെട്ടു. ഗാസ മുനമ്പിൽ നിന്ന് 600 ലധികം മിസൈലുകൾ രാജ്യത്തേക്ക് വിക്ഷേപിച്ചതായാണ് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) നേരത്തെ റിപ്പോർട്ട് ചെയ്തത്. അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇരുന്നൂറോളം മിസൈലുകൾ മുകളിൽ വച്ച് തന്നെ തകർത്തെന്നും ഇസ്രയേൽ സേന അവകാശപ്പെടുന്നുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today