കാസർകോട്: കർണാടകയിൽനിന്നുള്ള വരവ് നിലച്ചതോടെ കാസർകോട് ജില്ലയിലുണ്ടായ ഒാക്സിജൻ പ്രതിസന്ധിക്ക് രണ്ടാം ദിവസവും പരിഹാരമായില്ല.
ചൊവ്വാഴ്ച രാവിലെ കണ്ണൂരിൽനിന്ന് ഏതാനും ഒാക്സിജൻ സിലിണ്ടറുകൾ എത്തിച്ചെങ്കിലും വൈകീേട്ടാടെ വീണ്ടും പ്രതിസന്ധിയായി. വിഷയത്തിൽ സർക്കാർ തല ഇടപെടലിനാണ് ജില്ല കാത്തിരിക്കുന്നത്.
നായനാർ സഹകരണ ആശുപത്രി ഉൾപ്പെടെ രണ്ട് സ്വകാര്യ ആശുപത്രികളിലാണ് തിങ്കളാഴ്ച ഒാക്സിജൻ ക്ഷാമമുണ്ടായത്. ഗുരുതര രോഗികളെ മംഗളൂരുവിലെ ആശുപത്രികളിലേക്ക് മാറ്റി. രോഗികളെ കൈയൊഴിയുന്ന അവസ്ഥ വന്നപ്പോൾ ഇരു ആശുപത്രികളിലേക്കും ചൊവ്വാഴ്ച കണ്ണൂരിൽനിന്നും കാഞ്ഞങ്ങാടുനിന്നും ഏതാനും സിലിണ്ടറുകൾ എത്തിച്ചു. താൽക്കാലികാശ്വാസമായെങ്കിലും ജില്ലക്ക് ആവശ്യമുള്ളത്ര ഒാക്സിജൻ കണ്ണൂരിലെ പ്ലാൻറിൽനിന്നു ലഭിച്ചില്ല.ഇതോടെ, ചൊവ്വാഴ്ച വൈകീട്ട് ഒാക്സിജൻ ക്ഷാമം പഴയപോലെയായി. ജില്ലയിലെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ജില്ല ഭരണകൂടം തിങ്കളാഴ്ച ഒാക്സിജൻ വാർ റൂം തുറന്നിരുന്നു. ജില്ലയിലെ എല്ലാ ആശുപത്രികൾക്കും തടസ്സമില്ലാതെ ഒാക്സിജൻ ലഭ്യമാക്കുക ലക്ഷ്യമിട്ട് കാഞ്ഞങ്ങാട്ടാണ് 24 മണിക്കൂർ വാർ റൂം തുറന്നത്.
സ്വകാര്യ ആശുപത്രികൾ ഒാക്സിജനായി വാർ റൂമിനെ ബന്ധപ്പെെട്ടങ്കിലും അപേക്ഷ തിരുവനന്തപുരത്തെ സംസ്ഥാന വാർ റൂമിലേക്ക് കൈമാറുകയാണുണ്ടായത്. ഇതോടെ, ആശുപത്രികൾ സ്വന്തം നിലക്ക് സിലിണ്ടറുകൾക്കായി നെേട്ടാട്ടമോടുകയാണ്. ജില്ലയിലെ ഏതാനും ചില സ്വകാര്യ ആശുപത്രികൾ ഒഴികെ എല്ലായിടത്തും ഒാക്സിജൻ ക്ഷാമം രൂക്ഷമാണ്. നഗരത്തിലെ മറ്റൊരു ആശുപത്രിയിൽ ഏതാനും മണിക്കൂർ ഉപയോഗിക്കാനുള്ള ഒാക്സിജൻ മാത്രമാണുള്ളത്.
വിഷയത്തിൽ സർക്കാർ ഇടപെടൽ കാത്ത് നിയുക്ത എം.എൽ.എമാർ എല്ലാവരും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. മംഗളൂരു ബൈക്കമ്പാടി മലബാർ ഒാക്സിജൻ പ്ലാൻറിൽനിന്നാണ് കാസർകോെട്ട സ്വകാര്യ ആശുപത്രികളിലേക്ക് ഒാക്സിജൻ ഇറക്കിയിരുന്നത്.
ശനിയാഴ്ച മുതൽ ഒാക്സിജൻ വിതരണം കർണാടക വിലക്കിയതോടെയാണ് കാസർകോട്ട് കടുത്ത പ്രതിസന്ധി തുടങ്ങിയത്. മംഗളൂരുവിൽനിന്ന് പ്രതിദിനം 300ഒാളം സിലിണ്ടറുകൾ ഇറക്കിയിരുന്ന സ്ഥാനത്ത് അതിെൻറ പകുതി പോലും ഇപ്പോൾ കണ്ണൂരിൽനിന്ന് ലഭിക്കുന്നില്ല.
