ലക്ഷദ്വീപില്‍ ജനദ്രോഹ നടപടികള്‍ തുടരുന്നു; സ്​കൂളുകള്‍ അടച്ചു പൂട്ടുന്നു, ഫിഷറീസ് വകുപ്പിലും സർക്കാർവകുപ്പിലും കൂട്ട സ്ഥലം മാറ്റ ഉത്തരവ്, ദ്വീപ്​​ സന്ദര്‍ശിക്കാന്‍ എ.ഐ.സി.സിക്ക്​ അനുമതി നിഷേധിച്ചു

 കൊച്ചി: ലക്ഷദ്വീപില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി സ്​കൂളുകള്‍ അടച്ചു പൂട്ടുന്നു. അധ്യാപകരുടെയും ജീവനക്കാരുടെയും കുറവു പറഞ്ഞാണ്​ സ്​കൂളുകള്‍ അടച്ചുപൂട്ടുന്നത്​. സ്​കൂളുകള്‍ ലയിപ്പിക്കുന്നതിന്‍റെ മറവിലാണ്​​ അടച്ച്‌​ പൂട്ടല്‍​. ​15 ഓളം സ്​കൂളുകളാണിതുവരെ പൂട്ടിയത്​​. കില്‍ത്താനില്‍ മാത്രം നാല്​ സ്​കൂളുകള്‍ അടച്ചു പൂട്ടിയതായി ആണ് റിപ്പോര്‍ട്ട്​. മറ്റ്​ ചില സ്​കൂളുകള്‍ കൂടി ഇത്തരത്തില്‍ പൂട്ടാനും പദ്ധതിയുള്ളതായി ദ്വീപ്​ നിവാസികള്‍ പറയുന്നു.ലക്ഷദ്വീപില്‍ ഫിഷറീസ് വകുപ്പിലും സർക്കാർ സർവീസിലും കൂട്ട സ്ഥലം മാറ്റത്തിന് ഉത്തരവ് പുറത്തിറക്കി അഡ്മിനിസ്‌ട്രേറ്റര്‍ . 39 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റുന്നത് . ഇവരെ വ്യത്യസ്ത ദ്വീപുകളിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. നടപടി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിരിക്കുന്നു .കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശിച്ചിരുന്നു. കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയായിരുന്നു പുതിയ നടപടി.


ഇതിനിടെ എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്​കരിക്കാനും നീക്കമുണ്ട്. വിദഗ്​ധ ചികിത്സക്കായി ലക്ഷദ്വീപില്‍ നിന്ന്​ ​െ​കാച്ചിയിലേക്ക്​ രോഗികളെ കൊണ്ടു​വരുന്ന എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്​കരിക്കാനാണ് തീരുമാനം​.





ഇതിന്‍റെ ഭാഗമായി ലക്ഷദ്വീപ്​ ഭരണകൂടം ടെണ്ടര്‍ വിളിച്ചു. നിലവില്‍ രണ്ട്​ എയര്‍ ആംബുലന്‍സുകളാണ്​ ലക്ഷദ്വീപില്‍ നിന്ന്​ രോഗികളെ കൊച്ചിയിലെയും മറ്റും ആശുപത്രികളിലേക്ക്​ എത്തിക്കാനുള്ളത്​. ഇതിന്‍റെ സേവനം അവസാനിപ്പിച്ച്‌​ സ്വകാര്യമേഖലക്ക്​ നല്‍കാനാണ്​​ നീക്കം.ലക്ഷദ്വീപില്‍ നടക്കുന്ന ഭരണകൂട്ട വേട്ടയാടലിന്‍റെ പശ്ചാത്തലത്തില്‍ ദ്വീപ്​​ സന്ദര്‍ശിക്കാന്‍ എ.ഐ.സി.സിക്ക്​ അനുമതിയില്ല. കോവിഡ്​ നിയന്ത്രണങ്ങളുടെ പേരിലാണ്​ അനുമതി നിഷേധിച്ചത്​. ദ്വീപ്​ നിവാസികള്‍ക്ക്​ ഐക്യദാര്‍ഡ്യം അറിയിക്കാനും, അഡ്​മിനിസ്​ട്രേറ്ററുടെ ജനദ്രോഹ നപടികളില്‍ അന്വേഷണം നടത്താനുമാണ്​ എ.ഐ.സി.സി സംഘം ദ്വീപ്​ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്​. രണ്ടുതവണ അപേക്ഷി​ച്ചെങ്കിലും അനുമതി നല്‍കിയില്ലെന്ന്​ എ.ഐ.സി.സി വ്യക്​തമാക്കി

അതെസമയം പ്രതിഷേധങ്ങള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ദ്വീപ്​ കലക്​ടര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്​. വൈകുന്നേരം നാല്​ മണിക്ക്​ കൊച്ചിയിലാണ്​ യോഗം വിളിച്ചിരിക്കുന്നത്​.


Previous Post Next Post
Kasaragod Today
Kasaragod Today