അനധികൃതമായി ചെമണ്ണ്‌ കടത്തുകയായിരുന്ന ഏഴ്‌ ടോറസ്‌ ലോറികള്‍ പിടികൂടി

 ബദിയടുക്ക: അനധികൃതമായി ചെമണ്ണ്‌ കടത്തുകയായിരു ന്ന ഏഴ്‌ ടോറസ്‌ ലോറികള്‍ റവന്യു അധികൃതര്‍ പിടികൂടി. എന്‍മകജെ പഞ്ചായത്തിലെ ബണ്‍പ്പത്തടക്കയില്‍ നിന്നാണ്‌ മസ്‌ കടത്ത്‌ ലോറികള്‍ പിടികൂടിയത്‌. വ്യാപകമായി മണ്ണ്‌ ഖനനം നടത്തി അയല്‍ സംസ്ഥാനങ്ങളിലേക്ക്‌ കടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന്‌ നടത്തിയ പരിശാധനയിലാണ്‌ ഏഴ്‌ ടോറസ്‌ ലോറികളും ഒരു ജെ.സി.ബിയും പിടിച്ചെടുത്തത്‌. സിമന്റ്‌ ഫാക്ടറിയിലേക്കാണ്‌ മണ്ണ്‌ കടത്തുന്നതെങ്കിലും ഇതിന്‌ മതിയായ രേഖകളില്ലാതെയാണ്‌ കടത്തുന്നതെന്നും ഭൂരേഖ വിഭാഗം തഹസില്‍ദാര്‍ ബിനോയ്‌ ജോബിന്‍ പറഞ്ഞു. പിടിച്ചെടുത്ത വാഹനങ്ങള്‍ സംബന്ധിച്ച ജില്ലാ കലക്ടര്‍ക്കും ജിയോളജി വകുപ്പിന്‌ റിപ്പോര്‍ട്ട നല്‍കുമെന്നും റവന്യു അധികൃതര്‍ അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today