കാസര്‍കോട്: കോവിഡ്-19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ മാസ്‌ക്, പള്‍സ് ഓക്‌സിമീറ്റര്‍ തുടങ്ങിയ പാക്ക് ചെയ്ത ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തുന്ന മെഡിക്കല്‍ ഷോപ്പുകളില്‍ കാസര്‍കോട് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തി. നിയമ വിധേയമല്ലാത്ത പള്‍സ് ഓക്‌സിമീറ്റര്‍, മാസ്‌ക് പാക്കേജുകള്‍ എന്നിവ വില്‍പനയ്ക്ക് പ്രദര്‍ശിപ്പിച്ചതിനും വില്‍പന നടത്തിയതിനുമായി ജില്ലയിലെ ആറ് മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പാക്കേജ്ഡ് കമ്മോഡിറ്റീസ് ചട്ടങ്ങള്‍ പ്രകാരമുള്ള അവശ്യവിവരങ്ങള്‍ രേഖപ്പെടുത്താത്തതും എം.ആര്‍.പി സ്റ്റിക്കര്‍ ഉപയോഗിച്ച് വില കൂട്ടി രേഖപ്പെടുത്തിയതുമായ പാക്കേജുകള്‍ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചു.
നിയമവിധേയമല്ലാത്ത മാസ്‌ക്, പള്‍സ് ഓക്‌സിമീറ്റര്‍: കാസർകോട്ടെ ആറ് മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ നടപടി
mynews
0
