ഷാര്‍ജയില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഏഴുപേര്‍ പിടിയില്‍

 ഷാ​ര്‍ജ: പെ​രു​ന്നാ​ള്‍ അ​വ​ധി​ക്കാ​ല​ത്ത് 115.27 കി​ലോ​യി​ല​ധി​കം മ​യ​ക്കു​മ​രു​ന്നും 51,790 മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളും ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ഏ​ഴ് ദ​ക്ഷി​ണേ​ഷ്യ​ന്‍ സം​ഘം ഷാ​ര്‍​ജ​യി​ല്‍ അ​റ​സ്​​റ്റി​ലാ​യി. ക​ട​ല്‍ മാ​ര്‍ഗം മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കാ​നു​ള്ള ശ്ര​മം ഷാ​ര്‍​ജ പൊ​ലീ​സി​െന്‍റ മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ വ​കു​പ്പ് ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു.


ഈ​ദ് വേ​ള​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​തി ജാ​ഗ്ര​ത പാ​ലി​ച്ച്‌​ പ​ഴു​ത​ട​ച്ചും ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യും വ​ല​വി​രി​ച്ചി​രു​ന്നു. പ്ര​തി​ക​ളെ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍ക്കാ​യി കോ​ട​തി​ക്ക് കൈ​മാ​റി.




അ​ധി​കൃ​ത​ര്‍ അ​വ​ധി​യി​ലാ​യി​രി​ക്കു​മെ​ന്നും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ളി​ല്ലെ​ന്നും വേ​ഗ​ത്തി​ല്‍ ക​ച്ച​വ​ടം ന​ട​ത്താ​മെ​ന്നു​മു​ള്ള ധാ​ര​ണ​യി​ലാ​ണ്​ സം​ഘം എ​ത്തി​യ​തെ​ന്ന്​ ഷാ​ര്‍​ജ പൊ​ലീ​സി​ലെ മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ല​ഫ്റ്റ​ന​ന്‍​റ് കേ​ണ​ല്‍ മ​ജി​ദ് അ​ല്‍ അ​സം പ​റ​ഞ്ഞു.


തീ​ര​ദേ​ശ ഏ​ജ​ന്‍​സി​ക​ളും മ​റ്റ് സു​പ്ര​ധാ​ന വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പി​ച്ചാ​ണ് മ​യ​ക്കു​മ​രു​ന്ന് വേ​ട്ട ന​ട​ത്തി​യ​ത്. പ​രി​സ​ര​ങ്ങ​ളി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ​വ ക​ണ്ടെ​ത്തി​യാ​ല്‍ ഉ​ട​ന്‍ അ​ധി​കൃ​ത​രെ 8004654 എ​ന്ന ന​മ്ബ​റി​ലോ അ​ല്ലെ​ങ്കി​ല്‍ de@shjpolice.gov.ae എ​ന്ന ഇ-​മെ​യി​ല്‍ വ​ഴി​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഷാ​ര്‍​ജ പൊ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു


Previous Post Next Post
Kasaragod Today
Kasaragod Today