മേൽപറമ്പ് : കുമ്പഡാജ ബെളിഞ്ച സ്വദേശി ജാഫർ (25) നെയാണ് മേൽപറമ്പ് വള്ളിയോടിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുറച്ചു കാലമായി യുവാവ്മേൽപ്പറമ്പ് വള്ളിയോട് ജാസ്മിൻ ഗ്രൂപ്പിൻറെ ജാസ്മിൻ വില്ലയിൽ സഹോദരിയോടൊപ്പം താമസിച്ചുവരുകയായിരുന്നു . സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ജാഫറിന് നിരവധി പേരിൽ നിന്നും ഭീഷണി നിലനിന്നിരുന്നതായി കൂട്ടുകാർ പറയുന്നു, സ്വർണ ഇടപാടുമായി ബന്ധപ്പെട്ടുള്ള കച്ചവടത്തിൽ പണം നിക്ഷേപിച്ചിരുന്നതായും പറയപ്പെടുന്നു. നിരവധി പേരിൽ നിന്നും മണി ചെയിൻ മാതൃകയിൽ സമാഹരിച്ച ഒരു കോടി രൂപയോളം ഇത്തരത്തിൽ നിക്ഷേപിച്ചതായും പറയപ്പെടുന്നു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഉടനെ കുടുംബാംഗങ്ങൾ ദേളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല .മേൽപറമ്പ് പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
