കൊവിഡ് വാഹന പരിശോധനയ്ക്ക് പോലിസിനൊപ്പം സേവാഭാരതിയും; ആഭ്യന്തര വകുപ്പ് വല്‍സന്‍ തില്ലങ്കേരി ഏറ്റെടുത്തോയെന്ന് വിമെർശനം,ഇത് കേരളമാണ് ഉത്തരേന്ത്യ അല്ലെന്ന് ടി സിദ്ധീഖ്

 പാലക്കാട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനിടെ വാഹന പരിശോധനയ്ക്ക് പോലിസിനോടൊപ്പം സംഘപരിവാര പോഷക സംഘടനയായ സേവാഭാരതിയുടെ വോളന്റിയര്‍മാരും. പാലക്കാട് ജില്ലയിലെ കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തിയ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പോലിസിനൊപ്പം വാഹനങ്ങള്‍ പരിശോധിക്കുന്നത്. ഇതുവഴി കടന്നുപോവുന്ന വാഹനങ്ങളോട് പോലിസുകാര്‍ക്കൊപ്പെ തന്നെ സേവാഭാരതി വോളന്റിയര്‍മാരും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്.

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സന്നദ്ധ സേന അംഗങ്ങള്‍ പോലിസിനെ സഹായിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഇതിലൊന്നും രാഷ്ട്രീയപ്പാര്‍ട്ടികളുടെയോ സന്നദ്ധ സംഘടനകളുടെയോ അടയാളങ്ങളോ മറ്റോ ഉള്ള യാതൊന്നും ഉപയോഗിച്ചിരുന്നില്ല.

 സേവാഭാരതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനക്കെതിരെ കോണ്‍ഗ്രസ് നേതാവും കല്‍പ്പറ്റയിലെ നിയുക്ത എം എല്‍ എയുമായ ടി സിദ്ദിഖ്. പൊലീസിന്‍റെ അധികാരം സേവാഭാരതിക്ക് നല്‍കുന്നത് ശരിയാണോ എന്ന ചോദ്യവുമായി സേവാഭാരതി പ്രവര്‍ത്തകര്‍ പരിശോധന നടത്തുന്ന ചിത്രം സഹിതമാണ് സിദ്ദിഖ് ഫേസ്ബുക്ക് കുറിപ്പ് എഴുതിയിരിക്കുന്നത്. ഉത്തരേന്ത്യയല്ല കേരളമെന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം പൊലീസിനെ സംഘടനകള്‍ സഹായിക്കേണ്ടത് അധികാരം പങ്കിട്ടുകൊണ്ടാകരുതെന്നും പറഞ്ഞു


ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകളുടെ വോളന്റിയര്‍മാര്‍ ഇത്തരത്തില്‍ സേവനത്തിനുണ്ടെങ്കിലും ഇവരെല്ലാം സാധാരണ വസ്ത്രമാണ് ധരിച്ചിരുന്നത്. എന്നാല്‍ ഇന്ന് സന്നദ്ധ സേവനത്തിനെത്തിയ ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് സേവാഭാരതിയുടെ കുങ്കുമ നിറത്തിലുള്ള പേരെഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തിയത്. ഇന്നലെ സേവാഭാരതിയുടെ യൂനിഫോം ധരിച്ചിരുന്നില്ലെന്നും ഇന്നാണ് യൂനിഫോം ധരിച്ചെത്തിയതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.


Previous Post Next Post
Kasaragod Today
Kasaragod Today