ചട്ടൻചാൽ പുത്തിരിയാടുക്കം എസ് വൈ എസ് പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനും മതപ്രഭാഷകനുമായിരുന്ന യഹ്‌യ തങ്ങൾ (35)മരണപ്പെട്ടു, ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്, ഇരിട്ടി കീഴൂര്‍ കൂളിചെമ്ബ്രയിലെ പായം തങ്ങളുടെ പേരക്കുട്ടിയാണ്.
ഏതാനും ദിവസങ്ങളായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും ന്യൂമോണിയ ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അന്ത്യം. മയ്യിത്ത് തിങ്കളാഴ്ച പുലര്‍ച്ചെ ആറളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
കണ്ണൂർ ഇരിട്ടി സ്വദേശി യായ തങ്ങൾ ദീർഘ കാലമായി ചട്ടഞ്ചാൽ പുത്തരിയടുക്കത്ത് വീടെടുത്ത് താമസിച്ചു വരികയായയിരുന്നു, പിതാവ്: ഹംസ പൂക്കോയ തങ്ങള്‍, മാതാവ്: കുഞ്ഞാമിന, ഭാര്യ: സമീറ (ചട്ടഞ്ചാല്‍, ), മക്കള്‍: യാസീന്‍, ആസിഫ്.
