കാസര്‍കോട്: ജില്ലയുടെ മെഡിക്കല്‍ ഒാക്സിജന്‍ ക്ഷാമം നേരിടാന്‍ ആരംഭിച്ച 'സിലിണ്ടര്‍ ചലഞ്ച്' ലക്ഷ്യം കണ്ടു. ജില്ലക്കകത്തും പുറത്തുനിന്നുമായി 422 ഒാക്സിജന്‍ സിലിണ്ടറുകളാണ് ലഭിച്ചത്. ഇതിനു പുറമെ 3,88,000 രൂപയും ലഭിച്ചു.
ഇതോടെ, ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ 370 സിലിണ്ടറുകള്‍ക്കു പുറമെ കൂടുതല്‍ സിലിണ്ടറുകളില്‍ കൂടി ഒാക്സിജന്‍ സ്റ്റോക്ക് ചെയ്യാനുള്ള സൗകര്യമായി. ജില്ലപഞ്ചായത്തും ജില്ല കലക്ടറുടെയും ആഭിമുഖ്യത്തിലാണ് ഒാക്സിജന്‍ സിലിണ്ടര്‍ ചലഞ്ച് തുടങ്ങിയത്. കലക്ടറുടെയും ജില്ല പഞ്ചായത്ത് പ്രസിഡന്റിെന്റയും മൊബൈല്‍ ഫോണ്‍ നമ്ബര്‍ സഹിതം ഇരുവരുടെയും ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പൊതുജന സഹായം തേടി പോസ്റ്റിട്ടത്.
വ്യക്തികളും സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം ചേര്‍ന്ന് 287 സിലിണ്ടറുകളാണ് നല്‍കിയത്. മറ്റ് ജില്ലകളില്‍ നിന്ന് സര്‍ക്കാര്‍ സഹായമായി 135 സിലിണ്ടറുകളും എത്തിച്ചു. ഇവ ഓക്‌സിജന്‍ നിറച്ച് ഉപയോഗിച്ചു തുടങ്ങി.
20 സിലിണ്ടറുകള്‍ വാങ്ങിക്കാനുള്ള 3,88,000 രൂപയാണ് ചലഞ്ച് വഴി ലഭിച്ചത്. വിദേശത്ത് കഴിയുന്ന കാസര്‍കോട് ജില്ലയിലുള്ളവരും ചലഞ്ചില്‍ പങ്കാളികളായി. മംഗളൂരുവിലെ വിവിധ പ്ലാന്‍റുകളില്‍നിന്നായിരുന്നു ജില്ലക്ക് വേണ്ട മെഡിക്കല്‍ ഒാക്സിജന്‍ ഇറക്കുമതി ചെയ്തിരുന്നത്. ഇതര സംസ്ഥാനക്കാര്‍ക്ക് ഒാക്സിജന്‍ നല്‍കുന്നത് കര്‍ണാടക വിലക്കിയതോടെ ജില്ല പ്രതിസന്ധിയിലായി. ആശുപത്രികളില്‍നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൈയൊഴിയുന്ന സ്ഥിതി വരെയുണ്ടായി.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്ന് ജില്ലക്ക് ആവശ്യമായ ഒാക്സിജന്‍ എത്തിച്ചു. കൂടുതല്‍ സിലിണ്ടര്‍ ഇല്ലാത്തത് ഒാക്സിജന്‍ സ്റ്റോക്ക് ചെയ്യുന്നതിന് തടസ്സമായി. ഇങ്ങനെയാണ് ജില്ല ഭരണകൂടം ഒാക്സിജന്‍ ചലഞ്ച് ആരംഭിച്ചത്. സിലിണ്ടര്‍ ചലഞ്ചിലേക്കായി ജില്ലയിലെ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്സിെന്റ നേതൃത്വത്തില്‍ സ്വരൂപിച്ച തുകയുടെ ചെക്ക് ജില്ല സെക്രട്ടറി കെ.ഭാര്‍ഗവിക്കുട്ടി ജില്ല കലക്ടര്‍ ഡോ.ഡി.സജിത് ബാബു, ജില്ലപഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് കഴിഞ്ഞദിവസം കൈമാറി.
