ആക്രിക്കടയില്‍ കവര്‍ച്ച. മൂന്നുലക്ഷം രൂപ യൂടെ സാമ്രഗികള്‍ കവര്‍ന്നു

 കാസര്‍കോട്‌: കാസര്‍കോട്‌ നഗരത്തിലെ ആക്രിക്കടയില്‍ കവര്‍ച്ച. മൂന്നുലക്ഷം രൂപ യൂടെ സാമ്രഗികള്‍ കവര്‍ന്നു. പുതിയ ബസ്സ്റ്റാന്റ്‌ പരിസ രത്തെ ദേശീയപാതയോരത്ത്‌ മലബാര്‍ ഗോള്‍ഡിന്‌ സമീപം പവര്‍ത്തിക്കുന്ന മെൊഠ്രഗാ ലിലെ സിദ്ദിഖിന്റെ ഉടമസ്ഥയി ലുള്ള ആക്രിക്കട യി ലാണ്‌ കവര്‍ച്ച നടന്നത്‌. ഇന്ന്‌ രാവി ലെയാണ്‌ കവര്‍ച്ച (ശദ്ധ യില്‍പെട്ടത്‌. മുന്‍ ഭാഗത്തെ ഷട്ടര്‍ പൂട്ട തകര്‍ത്ത നിലയി ലാണ്‌. ഷട്ടര്‍ ഉയര്‍ത്തുന്ന ഭാഗത്ത്‌ പേപ്പര്‍ തളളിയ നില യിലാണ്‌. ഇത്‌ വിരലടയാളം പതിയാതിരിക്കാനാണെന്ന്‌ സംശയിക്കുന്നു. അകത്ത്‌ സൂക്ഷിച്ചിരുന്ന അലുമിനിയം, ചെമ്പ്‌, പിത്തള സാമ്രഗികളും ബാറ്ററികളും ഉ ടെയുള്ള വയാണ്‌ കവര്‍ന്നത്‌. ലോക്‌ ഡാൌണിനെ തുടര്‍ന്ന്‌ രണ്ടാഴ്ചയിലേറെയായി കട അടച്ചിട്ട രിക്കുകയാണ്‌.  കട ഉടമ ഇടക്കിടെ വന്ന്‌ നോക്കും. ഇന്ന്‌ രാവിലെ എത്തിയപ്പോഴാണ്‌ കവര്‍ച്ച അറിയുന്നത്‌. വിവരമറിഞ്ഞ്‌ കാസര്‍കോട്‌ എസ്‌.ഐ. ഷേക്ക്‌ അബ്ദൂല്‍റസാഖിന്റെ നേതൃത്വത്തില്‍ പൊലീസ്‌ എത്തി പരിശോധന നടത്തി.


Previous Post Next Post
Kasaragod Today
Kasaragod Today