പതിനാറു കാരിയെ കാറിൽ കൊണ്ട് പോയി പീഡിപ്പിച്ചു,58കാരനെ നാട്ടുകാർ പിടികൂടി കാസർകോട് പോലീസിൽ ഏല്പിച്ചു

 കാസർകോട് :പെൺ കുട്ടിയുടെ കുടുംബത്തിന് ഭക്ഷ്യ കിറ്റും സഹായവും നൽകിയാണ് പ്രതി വീട്ടുകാരുമായി അടുത്തത് . കുടുംബത്തിൻറെ സാമ്പത്തിക പിന്നോക്കാ വസ്ഥയും മാതാവിന്റെ രോഗാവസ്ഥയും ചൂഷണം ചെയ്‌താണ്‌  പീഡനത്തിന് ഇരയാക്കിയത്,

  16 കാരിയെ  പീഡിപ്പിച്ച  ഉളിയത്തടുക്ക സ്വദേശി അബ്ബാസി (58 )നെയാണ് .  കാസർകോട് വനിതാ പോലീസ് ഐ പി അജിത അറസ്റ്റ് ചെയ്‌തത്‌ .


 ക്ഷേമാന്വേഷണവുമായി പെൺകുട്ടിയുടെ വീട്ടിൽ പ്രതി നിരവധി തവണ എത്തിയതായും പറയപ്പെടുന്നു . എന്നാൽ കഴിഞ്ഞ ദിവസം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി തിരിച്ചു വരി കയായിരുന്ന പെൺകുട്ടിയെയും സഹോദരനെയും വഴിയിൽ വെച്ച് വീട്ടിൽ കൊണ്ട് വിടാമെന്നറിയിച്ചു പ്രതി നിർബന്ധിച്ചു കാറിൽ കയറ്റി .തുടർന്ന് വഴി തെറ്റി സഞ്ചരിച്ച കാറിൽ നിന്ന് കുട്ടികൾ ബഹളം വെക്കാൻ ശ്രമിച്ചെങ്കിലും കത്തി കാട്ടി ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പെണ്കുട്ടിയെ പിഡിപ്പിക്കുകയായിരുന്നു .


പീഡനത്തിന് ഇരയാക്കിയശേഷം പ്രതി കാറിൽ തിരികെ വരുമ്പോൾ പെൺകുട്ടിയെയും സഹോദരനെയും പ്രദേശത്തെ ഒരു യുവാവ് കാണാൻ ഇടയായി .കുട്ടികളുടെ മുഖത്ത് അസ്വാ ഭാവികത തിരിച്ചറിഞ്ഞ യുവാവ് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ചൈൽഡ് പ്രവർത്തകർ ഉടൻ തന്നെ വീട്ടിലെത്തി കുട്ടികളോട് സംസാരിക്കുകയും കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയും ചെയ്‌തു .തുടർന്ന് സംഭവം കാസർകോട് വനിതാ പോലീസിന് വിവരം കൈമാറുകയായിരുന്നു .


പോലീസ് കേസ് ആയതോ മറ്റു വിവരങ്ങൾ അറിയാതെ വീട്ടിൽ എത്തി കുളിയും കഴിഞ്ഞു ഉളിയ ത്തട്ക്ക ടൗണിൽ അബ്ബാസ് എത്തിയപ്പോൾ നാട്ടുകാർ കയ്യോടെ തടഞ്ഞു വെക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു . തുടർന്ന് പ്രതിയെ ചോദ്യം ചെയ്യാനായി കാസർകോട് ടൌൺ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‌തു. കോടതയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു .


Previous Post Next Post
Kasaragod Today
Kasaragod Today