കാസർകോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പോര്‍ട്ടറെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തളങ്കര പടിഞ്ഞാറിലെ അബ്‌ദുല്‍ ഖാദര്‍ (68) ആണ് മരിച്ചത്.
ഭാര്യ എറണാകുളത്ത് മകന്റെ കൂടെ ആയതിനാല്‍ അബ്‌ദുല്‍ ഖാദര്‍ കുറച്ചു കാലമായി തനിച്ചാണ് താമസം.
ഇന്നലെ ജോലി ഉണ്ടായിട്ടും അബ്‌ദുല്‍ ഖാദര്‍ എത്തിയിരുന്നില്ല. സഹതൊഴിലാളികള്‍ ഫോണില്‍ വിളിച്ചുവെങ്കിലും പ്രതികരിക്കാതിരുന്നതിനാല്‍ വീട്ടില്‍ നേരിട്ടെത്തി. വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയില്‍ ആയിരുന്നു. സംശയം തോന്നിയ ഇവര്‍ അയല്‍വാസികളെ അറിയിച്ചു. തുടര്‍ന്ന് വീട്ടിനകത്തു പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഭാര്യ: റാബിയ. മക്കള്‍: അസൈനാര്‍, യൂസഫ്, സുമയ്യ. മരുമക്കള്‍: സബീബ, സീനത്ത്, അഹമ്മദ്. സഹോദരങ്ങള്‍: ആയിഷ, ഫാത്തിമ, ഹാജിറ, റഹ്മാന്‍, ഇസ്‌മായില്‍, പരേതനായ ഇബ്രാഹിം.