പൊവ്വലിലെ ചാൽക്കര ഷാഫി നിര്യാതനായി

 പൊവ്വല്‍: പൊവ്വല്‍ വാര്‍ഡ് മുസ്ലിം ലീഗ് ട്രഷററും, പൊവ്വല്‍ ജമാഅത്ത് വൈസ് പ്രസിഡണ്ടും,സാമൂഹ്യ പ്രവര്‍ത്തകനുമായ ചാല്‍ക്കര ശാഫി 

(65വയസ്സ്) നിര്യാതനായി.ഖൈറുന്നിസയാണ് ഭാര്യ.പരേതരായ ആമു,ബീഫാത്തിമ എന്നിവരുടെ മകനാണ്.മക്കള്‍: ആബിദ, റഷീദ, സാജിദ, ഷാഹിന, ഷെരീഫ്,സമീര്‍ (യൂത്ത് ലീഗ് ശാഖാ ജനറല്‍ സെക്രട്ടറി) മക്കളാണ്.

സഹോദരങ്ങള്‍:മഹമൂദ്, ഷംസുദ്ധീന്‍,സുഹറ, ബീഫാത്തിമ്മ,പരേതരായ മുഹമ്മദ്,അബ്ദുള്‍ റഹ്മാന്‍, അബദുള്‍ ഖാദര്‍,അച്ചിബി. മരുമക്കള്‍: റസാഖ് കമ്പാര്‍,കാസിം കൊടിയമ്മ, ജലീല്‍ കോപ്പ, നവാസ് മൊഗ്രാല്‍.

യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ പൊവ്വല്‍ ജമാ അത്ത് പള്ളിയില്‍ ഖബറടക്കി.


Previous Post Next Post
Kasaragod Today
Kasaragod Today