ദേളി കൂവത്തൊട്ടി സ്വദേശിയെ വാള് കൊണ്ട് വെട്ടി ,യുവാവിന് ഗുരുതരം,അരമങ്ങാനം സ്വദേശിക്കെതിരെ വധശ്രമത്തിന് കേസെടുത്തു

മേൽപറമ്പ്:ദേളി കൂവത്തൊട്ടിയിലെ അബ്ദുള്‍ ഖാദറിന്റെ മകന്‍ സുഹൈറി (25)നാണ് വടിവാള്‍ കൊണ്ട് കഴുത്തിന് വെട്ടേറ്റ് സാരമായി പരിക്കേറ്റത്.

വാഹനം ആവശ്യപ്പെട്ടിട്ട് കൊടുക്കാത്ത വിരോധത്തിലാണ് വാള് കൊണ്ട് വെട്ടിയത്,

യുവാവിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗ്ത്തില്‍ പ്രവേശിപ്പിച്ചു .

വാഹനം വാടകക്കെടുത്ത് നല്‍കുന്ന സുഹൈറിന്റെ വീട്ടില്‍ അസമയത്ത് വാഹനം ചോദിച്ചെത്തിയ അരമങ്ങാനത്തെ ഡി.എ. സമീര്‍ ആണ് വീട്ടില്‍ നിന്നും വിളിച്ചിറക്കി വടിവാള്‍ കൊണ്ട് വെട്ടിയത്. സാരമായി പരിക്കേറ്റ സുഹൈറിനെ ബന്ധുക്കള്‍ മംഗലാപുരം ആശുപത്രിയിലെത്തിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. മേല്‍പ്പറമ്പ് പോലീസ് മംഗലാപുരത്തെത്തിസുഹൈറി മൊഴിയടുത്തു. പ്രതിക്കെതിരെ മേൽപറമ്പ്പോലീസ് വധശ്രമത്തിന് കേസെടുത്തു .


Previous Post Next Post
Kasaragod Today
Kasaragod Today