കാസർകോട് ഡി വൈ എസ് പി ആയി കുണ്ടംകുഴി സ്വദേശി വികെ വിശ്വംഭരൻ ചുമതലയേൽക്കും

 കാസർകോട്: ജില്ലയിലെ ബേഡഡുക്ക പഞ്ചായത്ത് കുണ്ടംകുഴി ബെദിര സ്വദേശിയാണ് വി.കെ വിശ്വംഭരൻ.


ദീർഘകാലം വടകര, തലശേരി, ആദൂർ, ബേക്കൽ എന്നിവിടങ്ങളിൽ സി, ഐയായി പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടനവധി ക്രിമനൽ കേസുകൾ തെളിയിച്ച് തൻ്റെതായ വ്യക്തിമുദ്ര നേടിയ നിയമപാലകനാണ് വി.കെ വിശ്വംഭരൻ. കഴിഞ്ഞ വർഷം സ്തുത്യർഹ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ അടക്കം നിരവധി അംഗീകാരം വിശ്വംഭരനെ തേടിയെത്തിയിട്ടുണ്ട്. നിലവിൽ വയനാട് SMS DYSP യായ വി.കെ വിശ്വംഭരൻ കാസർകോട് ക്രൈംബ്രഞ്ച് DYSP യായി നിയമിതനായി ഉടൻ തന്നെ കാസർകോട് ക്രൈംബ്രാഞ്ച് DYSP യായി ചുമതലയേൽക്കും


Previous Post Next Post
Kasaragod Today
Kasaragod Today