മലപ്പുറം: തിരൂരങ്ങാടിയില്‍ പിക്ക്അപ്പ് ബൈക്കിലിടിച്ച് മാണിമൂല സ്വദേശി മരണപ്പെട്ടു. ലെത്തീഫ് – ഉമ്മാഞ്ഞി എന്നിവരുടെ മകന്‍ മുഹമ്മദ് ജൗഹറാണ് (21) മരിച്ചത്. ഇന്നലെ രാത്രി 12-30 ന് ആണ് അപകടം നടന്നത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് മാണിമൂലയിലെ ശ്രീധരന്റെ മകന്‍ ശരത്തിനും അപകടത്തില്‍ പരിക്കേറ്റു.
എറണാകുളത്ത് സ്വകാര്യ കമ്പനിയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ഇരുവരും സഞ്ചരിച്ച ബൈക്കില്‍ കണ്ണൂരില്‍ നിന്നും പോവുകയായിരുന്ന പിക്ക് അപ്പ് ഇടിക്കുകയായിരുന്നു. റസാഖ്, ഷംല എന്നിവര്‍ ജൗഹറിന്റെ സഹോദരങ്ങളാണ്.
പോലീസ് നടപടികൾക്ക് ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം ഇന്ന് രാത്രി മാണിമൂല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.