ഗൾഫിൽ നിന്ന് കൊടുത്തയച്ച സാധനം ഉടമസ്ഥന് നൽകിയില്ല, കാസർകോട്ട് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ധിച്ചു, പോലീസ് കേസെടുത്തു

 കാസര്‍കോട്‌: ഖത്തറില്‍ നിന്നു കൊടുത്തയച്ച സാധനം ഉടമസ്ഥനു കൈമാറിയില്ല. ഉടമസ്ഥന്‍ നിയോഗിച്ച സംഘം എത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. സംഭവത്തില്‍ കാസര്‍കോട്‌ ടൗണ്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.ഇന്നലെ രാത്രി കാസര്‍കോട്‌ ടൗണിലാണ്‌ സംഭവം. നേരത്തെ ഖത്തറില്‍ ആയിരുന്ന യുവാവാണ്‌ അക്രമത്തിനു ഇരയായത്‌. ഇന്നലെ രാത്രി ഏതോ ആവശ്യത്തിനു ടൗണില്‍ എത്തിയതായിരുന്നു പ്രസ്‌തുത യുവാവ്‌. ഈ വിവരമറിഞ്ഞ്‌ എത്തിയ ഒരു സംഘം കാറുമായെത്തി യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ്‌ ടൗണ്‍ പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. ഇതേ വിവരം യുവാവ്‌ പൊലീസ്‌ സ്റ്റേഷനിലും അറിയിച്ചിട്ടുണ്ട്‌. യുവാവിനോട്‌ ഇന്നു പൊലീസ്‌ സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. -മൊഴിയെടുത്ത ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന്‌ പൊലീസ്‌ കേന്ദ്രങ്ങള്‍ പറഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today