ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥിക്ക് എം എസ് എഫ് ഉദുമ മണ്ഡലം കമ്മിറ്റി മൊബൈൽ ഫോൺ കൈമാറി

പള്ളങ്കോട് :  ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക്‌ മൊബൈൽ ഫോൺ നൽകുന്നതിന് വേണ്ടി ദേലംപാടി പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ താഹിറ ബഷീർ ആരംഭിച്ച മൊബൈൽ ഫോൺ ചലഞ്ചിലേക്ക്‌ എം എസ് എഫ്‌ ഉദുമ മണ്ഡലം കമ്മിറ്റി മൊബൈൽ ഫോൺ കൈമാറി. മൊബൈൽ ഫോൺ ചലഞ്ച് ഏറ്റെടുത്ത്   എം എസ് എഫ്‌  ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് ഹാഷിർ പള്ളങ്കോട് സ്ഥലം എം എൽ എ യുടെയും പഞ്ചായത്തിന്റെ യും  പേജ് മെൻഷൻ ചെയ്തു  കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനെതിരെ ആദൂർ സ്റ്റേഷനിൽ പരാതി നൽകിയത് തെറ്റിദ്ധാരണയാക്കു ഇടയാക്കി . പ്രസ്തുത വിഷയത്തിൽ കേസ് എടുക്കാനുള്ള ഒരു വകുപ്പും ഇല്ല എന്ന് മനസ്സിലാക്കി അവസാനം പരാതി പിൻവലിക്കുകയായിരുന്നു. ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ആഷിറിന് വേണ്ടി സ്റ്റാൻഡ്  വിത്ത് ആഷിർ എന്ന ആഷ് ടാഗിൽ വലിയ ക്യാമ്പയ്ൻ ആണ് ഓൺലൈൻ മാധ്യമങ്ങളിൽ നടന്നത്. ആഷിറിന്റെ സാന്നിധ്യത്തിൽ വാർഡ് മെമ്പർ താഹിറ ബഷീറിന് എം എസ് എഫ് ജില്ലാ സെക്രട്ടറി അഷ്റഫ് ബോവിക്കാനം മൊബൈൽ ഫോൺ കൈമാറി. കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നത്  സേവന മാതൃക പിൻപറ്റുന്ന പ്രവർത്തകരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.  മണ്ഡലം പ്രസിഡന്റ് നവാസ് ചെമ്പരിക്ക അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് മാസ്തിഗുഡ്ഡ, വൈസ് പ്രസിഡന്റ് മുനവ്വർ പാറപ്പള്ളി, കാസർഗോഡ് മണ്ഡലം ജനറൽ സെക്രട്ടറി ശാനിഫ് നെല്ലിക്കട്ട, യൂത്ത് ലീഗ് മണ്ഡലം  സെക്രട്ടറി ഉസാം പള്ളങ്കോട് , പഞ്ചായത്ത് പ്രസിഡന്റ് ഷബീർ സി കെ, ഷബീബ്, യൂസഫ് സംബന്ധിച്ചു


أحدث أقدم
Kasaragod Today
Kasaragod Today