ബംഗളുരുവിൽ നിന്ന് വരുകയായിരുന്ന ബസ് അപകടത്തിൽ പെട്ടു ഒരാൾ മരിച്ചു നിരവധി പേർക്ക് പരിക്ക്

 കണ്ണൂർ മാക്കുട്ടം ചുരം പാതയിൽ ബസ്സ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. ഇരുപതോളം യാത്രക്കാരുമായി ബാംഗ്ലൂരിൽ നിന്ന് വന്ന വോൾവോ സ്ലീപ്പര്‍ കോച്ച് ബസ്സ് ആണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും വിരജ്പെട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡ്രൈവർ മരിച്ചു. കർണാടക സ്വദേശി സ്വാമി (46) ആണ് മരിച്ചത്. കേരള കർണാടക ഫയർഫോഴ്സ് സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Previous Post Next Post
Kasaragod Today
Kasaragod Today