കാസർകോട്ടെ ഹോമിയോ ഡോക്ടർ ഇട്ടി രവി അന്തരിച്ചു

 കാസര്‍കോട്: പ്രമുഖ ഹോമിയോ ഡോക്ടര്‍ പി. ഇട്ടിരവി (61) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.


ഇന്ത്യന്‍ ഹോമിയോപതിക്ക് മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും ട്രഷററുമായി പ്രവര്‍ത്തിച്ചിരുന്നു. കൊല്ലം സ്വദേശിയായ ഡോ. ഇട്ടിരവി 25 വര്‍ഷം മുമ്പാണ് കാസര്‍കോട്ടെത്തിയത്. 



 

ആദ്യം ചെറുവത്തൂരില്‍ ക്ലീനിക്ക് നടത്തി. പിന്നീട് ഉദുമ, ചെമനാട്, ചെര്‍ക്കള, കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലും ക്ലീനിക്ക് നടത്തി. വര്‍ഷങ്ങളോളം വിദ്യാനഗര്‍ ടാഗോര്‍ കോളേജ് റോഡിന് സമീപമായിരുന്നു താമസം. രണ്ടു വര്‍ഷമായി മധൂര്‍ കൊല്ലങ്കാനത്ത് താമസിച്ചുവരികയായിരുന്നു. 


ഭാര്യ: എ.ഗീതാമണി. മക്കള്‍: ഡോ.ആര്‍. വിഷ്ണു വര്‍ധന്‍ (കൊല്‍ക്കത്ത), ആര്‍. ഹര്‍ഷവര്‍ധന്‍ (ഫൈനല്‍ ബി.എച്ച്.എം.എസ്). സഹോദരങ്ങള്‍: രാജപ്പന്‍, കൃഷ്ണന്‍ കുട്ടി, ഓമന.


Previous Post Next Post
Kasaragod Today
Kasaragod Today