കാസര്‍കോട്: പതിമൂന്നോളം കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുന്നതിനിടയില്‍ ഡിവൈ എസ് പിയുടെ ഗുണ്ടാസ്‌ക്വാഡിന്റെ പിടിയിലായ യുവാവിനെ റിമാന്റു ചെയ്‌തു. തളങ്കര, ബാങ്കോട്ടെ എം എ മന്‍സിലിലെ സുലൈമാന്‍ റിഫായി എന്ന ചിട്ടി റിഫായിയെയാണ് കഴിഞ്ഞ ദിവസം ഗുണ്ടാ സ്‌ക്വാഡ് പിടികൂടി ടൗണ്‍ പൊലീസിനു കൈമാറിയത്. ഇയാളെ രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്‌തു.
സ്‌ക്വാഡ് രൂപീകരിച്ചതിനു ശേഷം പിടികിട്ടാപ്പുള്ളികളടക്കം നിരവധി പ്രതികള്‍ അറസ്റ്റിലായതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.വിലസി നടക്കുന്ന പ്രതികള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് കൂട്ടിച്ചേര്‍ത്തു.