കേരളാ കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡണ്ട് എ. കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

 കാസര്‍കോട്: കേരളാ കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡണ്ട് എ. കുഞ്ഞിരാമന്‍ നായര്‍ (74) അന്തരിച്ചു. രാഷ്ടീയ, സാമൂഹ്യ, സാംസ്‌ക്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. പെരിയാട്ടടുക്കം മനിക്കല്‍ കുന്നുമ്മല്‍ സ്വദേശിയാണ്. ഏതാനും മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ഉഷാകുമാരി എം. മക്കള്‍: അശോകന്‍ എം, ശ്രീജകുമാരി, സുജാത. മരുമക്കള്‍: നീതു നീലേശ്വരം, വിനോദ് കുമാര്‍ ചാത്തങ്കൈ, പരേതനായ വിനോദ് കുമാര്‍ പാക്കം.


Previous Post Next Post
Kasaragod Today
Kasaragod Today