യുവാവിനെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയതു. നെല്ലിക്കട്ട നാരമ്ബാടിയിലെ പി.എ.മുഹമ്മദ് ആസിഫി (27) നെയാണ് കഴിഞ്ഞ ദിവസം സിഐ.പി.അജിത്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.സംഭവുമായി ബന്ധപ്പെട്ട് ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹമീദ് മുഹ്‌യുദ്ദീന്‍ (25) നേരത്തെ അറസ്റ്റിലായിരുന്നു.
ജൂണ്‍ 22ന് ബട്ടംപാറയില്‍ വെച്ച് ചൗക്കി ആസാദ് നഗറിലെ കെ.എ.അഹമ്മദ് നിയാസിനെയാണ് കാറില്‍ ഇരിക്കുമ്ബോള്‍ മറ്റൊരു കാറിലെത്തിയ നാലംഗ സംഘം ഭീഷണിപ്പെടുത്തിയ ശേഷം കൈയിലുണ്ടായിരുന്ന 12000 രൂപ, എ.ടി.എം, പാന്‍ കാര്‍ഡുകള്‍ തട്ടിയെടുത്തത്.തുടര്‍ന്ന് വീട്ടില്‍ കൊണ്ടുപോയി വീണ്ടും 15000 രൂപയും ഒമ്ബത് ഗ്രാം സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്ന
ു.