കാസര്‍കോട്: ജനറല്‍ ആശുപത്രി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയുടെ മുകളിലേയ്‌ക്ക് മാവിന്‍ കൊമ്പ് പൊട്ടിവീണു. ഓട്ടോയില്‍ ഉറങ്ങികിടക്കുകയായിരുന്ന ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ആദൂര്‍, പയങ്ങാടിയിലെ എ പി ബിലാലിന്റെ ഓട്ടോയാണ് തകര്‍ന്നത്. ബിലാലിന്റെ ഭാര്യയെ പ്രസവത്തിനായി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സഹായത്തിനാണ് ബിലാല്‍ ആശുപത്രിയില്‍ എത്തിയത്. ഓട്ടോ ആശുപത്രിയിലെ മാവിന്‍ ചുവട്ടില്‍ നിര്‍ത്തിയിട്ട ശേഷം ബാക്ക് സീറ്റില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു ബിലാ ല്‍. ഇതിനിടയിലാണ് മാവിന്റെ കൊമ്പ് പൊട്ടിവീണത്.