തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. കമ്മീഷന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. ജോയിന്റ് ചീഫ് ഇലക്ടല്‍ ഓഫീസറാണ് പരാതി നല്‍കിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലെ ലാപ്ടോപില്‍ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് പരാതിയില്‍ പറയുന്നു.ഐടി ആക്ടിലെ വിവിധ വകുപ്പുകളും ഗൂഢാലോചന, മോഷണ കുറ്റങ്ങളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസാണ് കേസ് അന്വേഷിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലെ ലാപ്ടോപിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു. ഈ വോട്ടര്‍ പട്ടിക വിവരങ്ങള്‍ പുറത്തുവന്നതിനെ പിന്നാലെയാണ് ഇരട്ട വോട്ട് വിവാദമുണ്ടായത്.
പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയാണ് ഇരട്ടവോട്ട് ആരോപണം ഉന്നയിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല.
2.67 കോടി വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ ചോര്‍ന്നുവെന്നാണ് കമീഷന്‍റെ പരാതി. ഇതേ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
വ്യാജ വോട്ടര്‍മാരെ ചേര്‍ത്തവരുടെ പേരില്‍ അന്വേഷണം വേണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍പട്ടികയുടെ ശുദ്ധീകരണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തെളിവ് സഹിതമാണ് വിഷയത്തില്‍ മുന്‍പ് താന്‍ പരാതി നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞു.
ഗൂഢാലോചന, മോഷണം, ഐ.ടി ആക്ടിലെ വിവിധ ചട്ടങ്ങള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
തെരഞ്ഞെടുപ്പ് കമീഷന്‍റെ ഒാഫീസിലെ ലാപ് ടോപ്പില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
ജോയിന്റ് ചീഫ് ഇലക്‌ട്രറല്‍ ഓഫീസറാണ് ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയിലാണ് എഫ്‌ഐആര്‍ രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസിനാണ് അന്വേഷണ ചുമതല