മുള്ളേരിയ: മാരുതി വാനില്‍ കാട്ടു പോത്തിടിച്ചു യാത്രക്കാരനായിരുന്ന മത്സ്യവ്യാപാരിക്ക് പരിക്കേറ്റു. അഡൂര്‍ പള്ളങ്കോട്ടെ അബ്‌ദുല്ല (48)യ്‌ക്കാണ് പരിക്കേറ്റത്. ഇയാള്‍ മുള്ളേരിയ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.
ഇന്നലെ രാവിലെ മുള്ളേരിയ ആലന്തടുക്കയിലാണ് അപകടം. ഈ പ്രദേശത്തു കാട്ടു പോത്തുകളുടെ ശല്യം ദുസ്സഹമായിരിക്കുകയാണെന്നു പരാതിയുണ്ട്