പ്ലസ്‌ ടു,പരവനടുക്കം സ്‌കൂളിൽ നൂറ് ശതമാനം വിജയം,ചട്ടഞ്ചാൽ സ്കൂളിൽ 1200ൽ 1200മാർക്ക് നേടി അഞ്ച് കുട്ടികൾ

 കാസർകോട്: പരവനടുക്കം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്ലസ്ടു പരീക്ഷയിൽ 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 92 കുട്ടികളും ഉന്നതവിജയം നേടി. സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് നടത്തുന്ന സ്കൂളിൽ സയൻസ് വിഭാഗത്തിൽ ആറ്‌ കുട്ടികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.


കൊമേഴ്‌സ് വിഭാഗത്തിൽ ഒരാൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. രണ്ടു വിഭാഗത്തിലും കൂടി 10 കുട്ടികൾക്ക് അഞ്ച് എ പ്ലസ് ലഭിച്ചു.



സി എച് എസ് ചട്ടഞ്ചാലിലെ അഭിജിത്,ആദിത്യ എസ് കെ,അഞ്ജന ജെ നായർ, നന്ദന, ശ്രീ ഹരി, എന്നിവർക്കാണ് 1200ൽ 1200മാർക്ക് നേടിയത്


ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 82.64 ശതമാനം വിജയം.  കഴിഞ്ഞവർഷത്തേക്കാൾ 3.96 ശതമാനം കൂടുതലാണ്‌ ഇത്തവണത്തെ വിജയം. 106 സ്‌കൂളിൽനിന്നായി 14,115 പേർ പരീക്ഷയെഴുതിയതിൽ 11,665 പേർ ഉപരിപഠനത്തിന്‌ അർഹരായി.

1286 പേർക്ക്‌ എല്ലാ വിഷയത്തിലും എ പ്ലസ്‌ ലഭിച്ചു. ഓപ്പൺ സ്‌കൂളിൽ 1543 പേർ പരീക്ഷയെഴുതിയതിൽ 911 പേർ വിജയിച്ചു. 59.04 ശതമാനം വിജയം. കഴിഞ്ഞവർഷത്തേക്കാൾ 8.4 ശതമാനം വർധനയുണ്ട്‌. മൂന്നുപേർ മുഴുവൻ വിഷയത്തിലും എ പ്ലസ്‌ നേടി.

വിഎച്ച്എസ്‌സിയിൽ റിവൈസ്ഡ് കം മോഡുലാർ സ്‌കീമിൽ 886 പേർ പരീക്ഷ എഴുതിയതിൽ 655 പേർ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 73.93. വിഎച്ച്എസ്‌സി കണ്ടിന്യുവസ് ഇവാല്യുവേഷൻ ആൻഡ് ഗ്രേഡിങ്‌ എൻക്യുഎസ് സ്‌കീമിൽ 305 പേർ പരീക്ഷയെഴുതിയതിൽ 171 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 56.07 ശതമാനം. ഒരു സർക്കാർ സ്‌കൂളിലെയും ഒരു സ്‌പെഷ്യൽ സ്‌കൂളിലെയും നാല്‌ അൺഎയ്‌ഡഡ്‌ സ്‌കൂളിലെയും മുഴുവൻ കുട്ടികളും ജേതാക്കളായി. സർക്കാർ മേഖലയിൽ 92 പേരെ പരീക്ഷയ്‌ക്കിരുത്തി മുഴുവൻ പേരെയും ജയിപ്പിച്ച്‌ മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂൾ പരവനടുക്കം മികച്ച മുന്നേറ്റമാണ്‌ നടത്തിയത്‌. ചെർക്കള മാർതോമ ബധിര വിദ്യാലയത്തിൽ പരീക്ഷയെഴുതിയ ആറുപേരും ജയിച്ചു. ലിറ്റിൽഫ്‌ളവർ കാഞ്ഞങ്ങാട്‌ (42), കുനിൽ എഡ്യുക്കേഷണൽ ട്രസ്‌റ്റ്‌ (21), എൻ എ മോഡൽ നായന്മാർമൂല (4), മജ്‌ലിസ്‌ എച്ച്‌എസ്‌എസ്‌ മഞ്ഞമ്പാറ  (7) എന്നീ സ്‌കൂളുകളും നൂറുശതമാനം വിജയം കൈവരിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today