കാസര്‍കോട്: കോവിഡ് രോഗസ്ഥിരീകരണ നിരക്ക് ഗണ്യമായി കുറച്ചുകൊണ്ടുവരുന്നതിനു ജില്ലാ കലക്‌ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ നേതൃത്വത്തില്‍ പ്രത്യേക നടപടി തുടങ്ങി. രോഗസ്ഥിരീകരണ നിരക്ക് കുറച്ച്‌കൊണ്ട് വരുന്നതിനായി ജനസംഖ്യാനുപാതികമായി പരിശോധന നടത്തുന്നതിനു പുതിയ രൂപരേഖ തയ്യാറാക്കിയതായി ജില്ലാ കലക്‌ടര്‍ അറിയിച്ചു.
പ്രതിദിനം 7709 പേരെ പരിശോധനയ്‌ക്കു വിധേയരാക്കാനാണ് രൂപ രേഖ ലക്ഷ്യമിടുന്നത്. പ്രതിവാരം 53962 പേര്‍ക്കു പരിശോധന നടത്താനും രൂപരേഖ ലക്ഷ്യമിടുന്നു. ഇതനുസരിച്ചുള്ള പരിശോധന ഈ മാസം 20 വരെ തുടരും.
നിലവില്‍ ഡി കാറ്റഗറിയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അടുത്ത ആഴ്‌ച്ചയോടെ ബി, സി കാറ്റഗറിയിലേയ്‌ക്ക് എത്തിക്കാനും കലക്‌ടറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ രൂപ രേഖ വ്യക്തമാക്കുന്നു.