വിദ്യാർത്ഥിനിയോട് ലൈംഗികചേഷ്ട കാണിച്ചയാളെ മേൽപറമ്പ് പോലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു

 മേൽപറമ്പ് : വീടിന്റെ പൂമുഖത്ത് ഇരുന്നുപഠിക്കുകയായിരുന്ന വിദ്യാർഥിനിയോട് തുടർച്ചയായി അപമര്യാദയായി പെരുമാറിയ 43-കാരനെ പോക്സോ നിയമപ്രകാരം മേൽപ്പറമ്പ് പോലീസ് അറസ്റ്റുചെയ്തു. ചെമ്മനാട് പഞ്ചായത്തിലെ പതിന്നാലുകാരി ജില്ലാ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.  വിദ്യാർത്ഥിനി വീട്ടിൽ സിറ്റൌട്ടിൽ ഇരുന്നു പഠിക്കുന്ന സമയത്ത്  അയൽവാസിയായ യുവാവ്  ശബ്ദമുണ്ടാക്കി വിളിച്ചു, ഉടുത്തിരുന്ന ലുങ്കി  പൊക്കി കാണിക്കുകയും   സ്ഥിരമായി ലൈംഗിക ചേഷ്ടകൾ  കാണിക്കുകയും ചെയ്യുന്നു എന്ന് വിദ്യാർത്ഥിനി ജില്ലാ  ചൈൽഡ് ലൈനിൽ പരാതി അറിയിക്കുകയായിരുന്നു .ഇതിനെ തുടർന്ന്

ചൈൽഡ് ലൈൻ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 

പെൺകുട്ടിയുടെ വീട്ടിലെത്തി  മേല്പറമ്പ പോലീസ്മൊഴിയെടുത്തു , വസ്ത്രം പൊക്കി കാണിച്ച്സ്ത്രീകളോട്  ലൈംഗിക ചേഷ്ടകൾ കാണിച്ചതിനും  സ്ത്രീകൾക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ സ്ഥിരമായി  പെരുമാറിയതിനും ഇന്ത്യൻ ശിക്ഷാ നിയമം 354 വകുപ്പു പ്രകാരവും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗിക ചേഷ്ടകൾ കാണിച്ചതിന്  പോക്സോ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തു,

വൈദ്യപരിശോധനയ്ക്കും കോവിഡ് ടെസ്റ്റിനും ശേഷം പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കുമെന്ന്  മേല്പറമ്പ പോലീസ് അറിയിച്ചു.

മേൽപ്പറമ്പ് ഇൻസ്‌പെക്ടർ ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ എസ്.ഐ. വി.കെ. വിജയൻ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പി. ചന്ദ്രശേഖരൻ, ടി. സരള എന്നിവർ ചേർന്ന് കളനാടുവെച്ചാണ് അറസ്റ്റ് നടത്തിയത്.




Previous Post Next Post
Kasaragod Today
Kasaragod Today