ശ്രമങ്ങൾ ഫലം കണ്ടു,കടൽസുരക്ഷയ്ക്ക് യന്ത്ര വത്കൃത ബോട്ടെത്തും, നടപടിയായി, മരിച്ച മത്സ്യത്തൊഴിലാളികളുടെ വീടുകൾ മന്ത്രി സന്ദർശിക്കും

 കാസർകോട്: മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും കടൽ പരിശോധനയ്ക്കുമായി ഫിഷറീസ് വകുപ്പ് യന്ത്രവത്‌കൃത ബോട്ട് വാടകയ്ക്കെടുക്കും. രക്ഷാപ്രവർത്തനത്തിന് തോണി ഉപയോഗിക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. കീഴൂരിൽ തോണി മറിഞ്ഞ് മൂന്നുപേർ മരിച്ച അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് നീലേശ്വരത്ത് നിന്നാണ് ബോട്ടെത്തിയത് അപ്പോഴേക്കും സമയം കുറെ വൈകിയിരിന്നു,

ബോട്ടിനായി സാലി കീഴൂർ ഉൾപ്പെടെ യുള്ള സാമൂഹ്യ പ്രവർത്തകർ നിരന്തരം ആവശ്യമുന്നയിച്ച് അധികാരികളെ കാണുകയും നിവേദനം നൽകുകയും ചെയ്തിരുന്നു,

ട്രോളിങ്‌ നിരോധന കാലയളവിനുശേഷം ഒരു യന്ത്രവത്കൃത ബോട്ട് വാടകയ്ക്ക് എടുക്കുന്നതിനാണ് നിലവിൽ ഫിഷറീസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.


ട്രോളിങ്‌ കാലത്തെ രക്ഷാപ്രവർത്തനത്തിന് സ്വകാര്യ ഉടമസ്ഥതയിലുള്ള ചെറുവള്ളങ്ങളാണ് കീഴൂരിൽ ഫിഷറീസ് വകുപ്പ് വാടകയ്ക്കെടുത്തിട്ടുള്ളത്. ശക്തമായ കാറ്റിൽ ഇവ മറിയാൻ സാധ്യതയുള്ളതിനാൽ പകരം വലിയ യന്ത്രവത്‌കൃത ബോട്ട് വേണമെന്ന് മത്സ്യത്തൊഴിലാളികൾ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. സുരക്ഷാബോട്ട് വാടകയ്ക്കെടുക്കുന്നത് സംബന്ധിച്ച് ഫിഷറീസ് വകുപ്പ് ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ട്. 19-ന് വൈകീട്ട് മൂന്നിനകം ക്വട്ടേഷനുകൾ കാഞ്ഞങ്ങാടുള്ള ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ലഭിക്കണം.


ജൂലായ് നാലിന് കാസർകോട് അഴിമുഖത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളായ രതീഷ്, സന്ദീപ്, കാർത്തിക്ക് എന്നിവരുടെ വീടുകൾ മന്ത്രി സജി ചെറിയാൻ സന്ദർശിക്കും. 24-ന് കസബ കടപ്പുറത്തെത്തുന്ന മന്ത്രി മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളും മത്സ്യബന്ധന തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ചർച്ച ചെയ്യുമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today