കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് അനധികൃത മദ്യ വിൽപ്പന വ്യാപകം

 കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് അനധികൃത മദ്യ വിൽപ്പന വ്യാപകമായി. ബസ് സ്റ്റാന്റിന്റെ പിറകുവശത്തെ കെട്ടിട സമുച്ചയങ്ങളെ മറയാക്കിയാണ് മദ്യ വിൽപ്പനയും ഉപയോഗവും വ്യാപകമായത്. മദ്യം തേടി ഒട്ടേറെ പേർ ബസ് സ്റ്റാന്റ് പരിസരത്തെത്തുന്നു. കോവിഡിനെ മറയാക്കിയാണ് മദ്യ വിൽപ്പന.


കോവിഡ് സാഹചര്യത്തിൽ പോലീസും എക്സൈസും പരിശോധനക്കെത്തില്ലെന്ന വിശ്വാസത്തിലാണ് പട്ടാപ്പകൽ പരസ്യമായി മദ്യം വിൽക്കുന്നതും മദ്യ സേവ നടക്കുന്നതും. അനധികൃതമായി കാഞ്ഞങ്ങാട്ടെത്തിക്കുന്ന മദ്യം അമ്പതിരട്ടി വിലയ്ക്കാണ് വിൽപ്പന നടത്തുന്നത്. മാസങ്ങളായി ഈ പ്രദേശത്ത് മദ്യവിൽപ്പന തുടരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today