മൊഗ്രാൽ പുത്തൂരിൽ വാക്സിൻ വിതരണത്തെ ചൊല്ലി സംഘർഷം, നിരവധി പേർക്ക് മർദ്ദനമേറ്റു, പുറത്ത് നിന്നുള്ളവർക്ക് വാക്സിൻ നൽകിയതാണ് സംഘർഷ കാരണമെന്ന്,മുസ്ലിം ലീഗ് എൽഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

 കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍പുത്തൂര്‍ ജി എച്ച്‌ എസ് എസ് സ്‌കൂളില്‍ ഇന്ന് നടന്ന വാക്‌സിനേഷന്‍ തെരുവ് യുദ്ധത്തില്‍ കലാശിച്ചു. ഇന്ന് രാവിലെ വാക്‌സിനേഷന്‍ നിശ്ചയിച്ചിരുന്ന മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡിലെ താമസക്കാര്‍ക്ക് 12 മണി വരെയും തുടര്‍ന്ന് ഇതര സംസ്ഥാനത്ത് വിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടായിരുന്നു ക്യാമ്ബ്.

എന്നാല്‍ ഇവിടെ മുസ്ലിംലീഗും പ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും മാത്രമാണ് പ്രവേശിപ്പിക്കുന്നതന്ന് ആരോപിച്ചുതുടങ്ങിയ വാക്കുതര്‍ക്കം പിന്നീട് കടുത്ത വാക്ക് പോരിലേക്കും കൂട്ടത്തല്ലിലേക്കും വഴിമാറുകയായിരുന്നു.

വാക്‌സിനേഷന്‍ വിതരണത്തില്‍ ജനങ്ങളെ എല്ലാവരെയും ഒന്നായി കാണണമെന്നും തങ്ങളുടെ അനുയായികള്‍ക്ക് മാത്രം വാക്‌സിന്‍ നല്‍കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഐ എന്‍ എല്‍ പ്രവർത്തകർ പറയുന്നു .

കഴിഞ്ഞ കുറേ ദിവസങ്ങളായി മുസ്ലിംലീഗ് കുത്തക പ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് മാത്രമായി ചുരുക്കി ഇരിക്കുകയാണെന്നും വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ ഗുണ്ടകളെ പോലെയാണ് ജനങ്ങളോട് പെരുമാറുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ചെങ്കള പഞ്ചായത്തില്‍ കഴിഞ്ഞദിവസം പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് പ്രസിഡണ്ട് നിരവധി അനുയായികളുമായി എത്തി വാക്‌സിനേഷന്‍ നല്‍കാന്‍ ആവശ്യപ്പെട്ട് വിവാദം കെട്ടടങ്ങും മുമ്ബാണ് മൊഗ്രാല്‍ പുത്തൂരില്‍ കൂട്ടത്തല്ല് അരങ്ങേറിയത്.


Previous Post Next Post
Kasaragod Today
Kasaragod Today