കാസർകോട് നഗരത്തിൽ കടക്ക് നേരെ അക്രമം.ഗ്ലാസും ഷട്ടറും തകർത്തു

 കാസർകോട്: കാസർകോട് പഴയ ബസ് സ്റ്റാൻഡ് മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഫാൻസി കടക്ക് നേരെ അക്രമം. ഗ്ലാസും ഷട്ടർപൂട്ടും തകർത്ത നിലയിലാണ്. തെരുവത്തെ ബദറുദ്ദീൻ ശീതളിന്റെ ഉടമസ്ഥതയിലുള്ള ഷീ കളക്ഷന് നേരെയാണ് അക്രമം നടന്നത്. കഴിഞ്ഞ രാത്രിയാണ് സംഭവം. ഗ്ലാസ് തകർന്ന നിലയിൽ ശ്രദ്ധയിൽപ്പെട്ട പൊലീസാണ് ബദറുദ്ദീനെ വിവരം അറിയിച്ചത്. രാത്രി കാലങ്ങളിൽ ഇവിടെ സാമൂഹ്യ ദ്രോഹികളുടെ പരാക്രമം പതിവാണ്. ഏതാനും ദിവസം മുമ്പ് കണ്ണൂർ സ്വദേശിയെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിപ്പറിച്ച സംഭവവും ഉണ്ടായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today