എസ്.ഡി.പി.ഐ എരിയാൽ ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധിസഭ യിൽ വെച്ച് 2020-21 എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു.
പ്രതിസന്ധികളെ അതിജീവിച്ച് മികച്ച വിജയം നേടിയ ജമീലത്ത് അംനാസ് ന് എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡൻ്റ് അഹമ്മദ് ചൗക്കിയും , ആസിയത്ത് അസ്‌ന ക്ക് അബ്ദുല്ല എരിയാലും, ഫാത്തിമ ഫിദ എ.എച്ച് ന് ആഷിഫ് ഇൻഷയും ഉപഹാരം കൈമാറി.
ചടങ്ങിൽ ഹമീദ് ബല്ലീർ , സുഹൈൽ എരിയാൽ, മുഹമ്മദ് കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു.എസ്.ഡി.പി.ഐ എരിയാൽ ബ്രാഞ്ച് സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന വനിത സംഗമത്തിൽ വെച്ച് 2020-21 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ മറിയം ഹിബയ്ക്ക് ഉപഹാരം നൽകി.
ഉപഹാരം കുളങ്കര പതിനൊന്നാം വാർഡ് ആശവർക്കർ ആയിഷ സമ്മാനിച്ചു.
ചടങ്ങിൽ സുമയ്യ അഷ്റഫ്, നാസിമ ലത്തീഫ്, ഫെമീസ സുഹൈൽ, തൗഫീറ കബീർ തുടങ്ങിയവർ സംബന്ധിച്ചു.