കാസർകോട് ∙ ഉളിയത്തടുക്കയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ 2 ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെ 4 പേർ റിമാൻഡിൽ. ഉളിയത്തടുക്ക എസ്പി നഗറിലെ സി.അബ്ബാസ് (60), പട്‌ല ചെന്നിക്കുഡ്‌ലു സി.എ.അബ്ബാസ്(49), പാണലം സ്വദേശി ഉസ്മാൻ (59), ഉളിയത്തടുക്ക അൽ നൂർ ഹൗസിൽ എ.കെ.മൊഹമ്മദ് ഹനീഫ് (58) എന്നിവരെയാണ് കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
ഒരാഴ്ച മുൻപാണ് പീഡനം നടന്നത്. ജൂൺ 26ന് കാറിൽ കൂട്ടിക്കൊണ്ടു പോയി പണി നടക്കുന്ന വീട്ടിൽ വച്ച് പീഡിപ്പിച്ചതാണ് ആദ്യ സംഭവം. ഈ കേസിൽ ഉളിയത്തടുക്ക സ്വദേശി സി.അബ്ബാസ് അറസ്റ്റിലായതോടെയാണ് പിന്നീട് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റുള്ളവർ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് വനിതാ പൊലീസ് 5 കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരാളെ കൂടി പിടികിട്ടാനുണ്ട്. കുട്ടിയുടെ രഹസ്യമൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയിപ്പോൾ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.