ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു,കുമ്പള സ്വദേശി മരിച്ചു

 ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടി കുമ്പള സ്വദേശി മരിച്ചു.  സീതാംഗോളി മായിപ്പാടിയിലുണ്ടായ സ്‌കൂട്ടർ അപകടത്തിൽ കുമ്പള സ്വദേശി മരിച്ചു. കുമ്പള ടൗണിൽ ബദിയടുക്ക റോഡിൽ ഒബർള കോംപ്ളക്സിൽ ഇൻവെർട്ടർ കട നടത്തുന്ന കഞ്ചിക്കട്ടയിലെ 

അനിൽ കുമാർ (55) ആണ് മരിച്ചത്. തങ്കപ്പൻ ശാന്ത ദമ്പതികളുടെ മകനാണ്.

സീതാംഗോളി-വിദ്യാനഗർ റോഡിൽ സ്കൂട്ടറിൽ സഞ്ചരിക്കവെ മായിപ്പാടിയിൽ വച്ച് എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം. മൃതദേഹം കാസറഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിൽ.

   


ഭാര്യ: ഷീല. മക്കൾ: അഖിൽ, പ്രേക്ഷ. സഹോദരങ്ങൾ: സുനിൽ കുമാർ, ശോഭ, പ്രേമ, പുഷ്പ

Previous Post Next Post
Kasaragod Today
Kasaragod Today