അതിര്‍ത്തിയിലെ അനാവശ്യ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം, പ്രശ്നം നിയമസഭയിലുന്നയിക്കാനൊരുങ്ങി എ.കെ.എം അഷ്‌റഫ് എം.എല്‍.എ

 മഞ്ചേശ്വരം: തലപ്പാടിയിലെ കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ കോവിഡ് മാനദണ്ഡങ്ങളെ മറയാക്കി കര്‍ണ്ണാടക അധികൃതര്‍ നടത്തുന്ന ധിക്കാരപരമായ നടപടികള്‍ പിന്‍വലിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയില്‍ നിന്നും മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് പ്രത്യേകിച്ചും ദൈനം ദിന ആവശ്യങ്ങള്‍ക്കായി മംഗലാപുരത്തെ ആശ്രയിക്കുന്ന വ്യാപാരികള്‍, തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, രോഗികള്‍ മുതലായ യാത്ര ഒഴിവാക്കാനാവാത്ത ജനങ്ങളെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് റിപ്പോര്‍ട്ടില്ലാതെ അതിര്‍ത്തി കടത്തി വിടരുതെന്ന ഉത്തരവിറക്കിയ കര്‍ണ്ണാടക സര്‍ക്കാര്‍ തിങ്കളാഴ്ച അതിര്‍ത്തിയില്‍ ഗുരുതര നിലയില്‍ ആസ്പത്രിയിലേക്ക് യാത്ര ചെയ്യുന്ന രോഗികളെ പോലും തടയാന്‍ മുതിര്‍ന്നത് നീതീകരിക്കാവുന്നതല്ല. കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവര്‍ കോവിഡ് പരത്തുന്നത് കൊണ്ടാണ് മംഗലാപുരത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മേഖലയായി മാറിയതെന്ന കള്ളപ്രചാരണങ്ങളുണ്ടാക്കി ജനങ്ങളുടെ ഇടയില്‍ കേരള വിരുദ്ധ വികാരം ആളിക്കത്തിച്ച് സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം ആദ്യം ചെയ്യേണ്ടത് മംഗലാപുരത്ത് ജനങ്ങളെ മാസ്‌ക് ധരിപ്പിക്കുകയും സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദ്ദേശം നല്‍കലാണെന്ന് എകെഎം പറഞ്ഞു. ഇത് സംബന്ധിച്ച് നിയമസഭയില്‍ വിഷയമുന്നയിക്കാന്‍ സ്പീക്കറുടെ അനുമതിക്കായി കത്ത് നല്‍കിയിട്ടുണ്ടെന്ന് എംഎല്‍എ അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today