.വിദ്യാനഗര്‍: വ്യാഴാഴ്‌ച വൈകിട്ട് ചെര്‍ക്കള സന്തോഷ് നഗറില്‍ സ്‌കൂട്ടര്‍ ഇടിച്ചു പരിക്കേറ്റ ആന്ധ്രാ സ്വദേശിയായ യാചകന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. ആന്ധ്രാ സ്വദേശി പെടണ്ണ(74)യാണ് മരിച്ചത്. സന്തോഷ് നഗറില്‍ മറ്റു യാചകര്‍ക്കൊപ്പം ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് സ്‌കൂട്ടര്‍ ഇടിച്ചതെന്നു പറയുന്നു. പൊലീസ് കേസെടുത്തു.
സന്തോഷ് നഗറില്‍ സ്‌കൂട്ടര്‍ ഇടിച്ചു പരിക്കേറ്റ യാചകന്‍ മരിച്ചു
mynews
0