പണമില്ലാത്തതിൽ പ്രകോപിതനായ ആൾ എടിഎം തകർത്തു തു

 ബേക്കൽ: ആഴ്ചകളായി പണമില്ലാതെ വെറുതെ കിടന്ന കാനറാ ബാങ്ക് ഏടിഎം കൗണ്ടർ ഇടപാടുകാരൻ അടിച്ചു പൊളിച്ചു. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് ബേക്കൽ പാലക്കുന്നിൽ ക്വാളിറ്റി ഹോട്ടലിനടുത്തുള്ള ഏ ടി എം കൗണ്ടർ അജ്ഞാതൻ അടിച്ചു തകർത്തത്. ഏടിഎം കൗണ്ടറിന്റെ ചില്ലും മറ്റും തകർന്നിട്ടുണ്ട്. കൗണ്ടർ കംപ്യൂട്ടർ സ്ക്രീനും പൊളിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം പണമില്ലാതെ കിടന്ന കൗണ്ടർ തകർത്തതായി അജ്ഞാതൻ പോലീസിനെ അറിയിക്കുകയും ചെയ്തു


Previous Post Next Post
Kasaragod Today
Kasaragod Today