കാസർകോട്ടെ നിരവധി ക്രിമിനൽ കേസിലെ പ്രതി മഹേഷ്‌, വിയ്യൂർ ജയിലിൽ ആത്മഹത്യക്ക് ശ്രമം

 വിയ്യൂർ: ജയിലിൽ റിമാൻഡ് തടവുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു.


.തളങ്കരയിലെ സൈനുല്‍ ആബിദിനെ കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയതടക്കം കാസർകോട്ടെ നിരവധി വർഗീയ ക്രിമിനൽ കേസുകളിലെ പ്രതി മഹേഷ്‌ ആണ് വിയ്യൂർ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചത് ,

ജയിലിൽ റിമാൻഡ് തടവുകാരനാണ് മഹേഷ്‌.


ഗുണ്ടാ ആക്ടിലാണ് റിമാൻഡിലായത് 


കഴിഞ്ഞ ദിവസമായിരുന്നു സംഭവം,

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാൾ അപകടനില

തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു,


ബുദ്ധിഉദിക്കുന്നതിന് മുൻപേ കുറ്റവാളിയാവുകയും നിരവധി ജൂനൈൽ കേസിൽ അകപ്പെടുകയും കുട്ടി എന്ന പരിഗണന യിൽ പെട്ടെന്ന് തന്നെ പുറത്തിറങ്ങുകയും ചെയ്തത്തോടെ അക്രമം ഒരു ഹരമാവുകയായിരുന്നു,

പിന്നീട് കൊലപാതകത്തിലും പാങ്കാളിയായതോടെയാണ് വലിയൊരു പൊതു ഭീഷണി ആയി മാറിയത്,പിന്നെ ചോര ഒരു ഹരമായതോടെ അത് പിന്തുണച്ചവരും പതുക്കെ പിൻവലിയാൻ തുടങ്ങിയത്,

കൂടെ ഉള്ളവരും കൈവിട്ടതോടെ പിന്നെയുള്ള കാലം, ജയിലറക്കുള്ളിലാവുകയും ചെയ്തു,


2014 ഡിസംബറില്‍ ആണ് തളങ്കരയിലെ സൈനുല്‍ ആബിദിനെ കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയത് ,കൂടാതെ  താളിപ്പടുപ്പില്‍ ബസ് ഡ്രൈവറേ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്, ഡ്യൂടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ചതിനും കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ കസേരകളും സാധന സാമഗ്രികൾ തകര്‍ത്തത്തിനും കേസുണ്ട്,

കൂടാതെ വേറെയും കേസുകളില്‍ പ്രതിയാണ്.


പൊലീസിനും ജനങ്ങൾക്കും നിരന്തരം തലവേദന സൃഷ്ടിച്ചിരുന്ന വ്യെക്തി യായിരുന്നു മഹേഷ്


Previous Post Next Post
Kasaragod Today
Kasaragod Today