ചെമ്മനാട് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഒന്നാം തിയതി മുതൽ എൽ ഡി എഫിന്റെ അനിശ്ചിതകാല ധര്‍ണ്ണാ സമരം

 കോവിഡ് ബാധിതര്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന ഒരു പഞ്ചായത്താണ് ചെമ്മനാട്. എന്നാല്‍ രോഗികളെ കൊണ്ടു വരുന്നതിനോ, ക്വാറന്റൈന്‍ കേന്ദ്രത്തില്‍ എത്തിക്കുന്നതിനോ വാഹന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ രോഗികള്‍ വളരെ ബുദ്ധിമുട്ടനുഭവിക്കുന്നു. ഇക്കാര്യം പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് അധികൃതര്‍ നിസ്സഗതഭാവം കാണിക്കുകയാണ്. ആയതിനാല്‍ രോഗികളെ ഇരുചക്ര വാഹനത്തില്‍ എത്തിക്കേണ്ടുന്ന ഗതികേടാണ് ഉള്ളത്. ഇതിനായി പഞ്ചായത്തിന് 5 ലക്ഷം രൂപ വരെ ചെലവഴിക്കുന്നതിന് പൊതു അനുമതി ഉണ്ടായിട്ടു കൂടി പ്രത്യേക വാഹനം വെക്കുന്നില്ല. 5 വാഹനങ്ങള്‍ വരെ ഈ ആവശ്യത്തിലേക്ക് പഞ്ചായത്തിന് ഏര്‍പ്പെടുത്താവുന്നതാണ്.


പഞ്ചായത്ത് ഭരണ സമിതി കെടുകാര്യസ്ഥതയുടെ അപ്പോസ്ഥലമാരായി മാറിയിരിക്കുന്നു. പദ്ധതി നിര്‍വ്വഹണം ഇതുവരെ ആരംഭിച്ചിട്ടില്ല. ഒരു പൊതു ശ്മശാനം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആയതിനുള്ള ഒരു സംരംഭം ഏര്‍പ്പാടായി വന്നപ്പോള്‍ അത് ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. പഞ്ചായത്ത് ആസ്തികള്‍ നശിച്ചു പോകുന്നു. ബാവിക്കര കുടിവെള്ള പദ്ധതി ചെമ്മനാട് പഞ്ചായത്തിലേക്ക് കൂടി ഉപയോഗിക്കാമെന്നതിന് സര്‍ക്കാരില്‍ നിന്ന് അനുഭാവം ലഭിച്ചെങ്കിലും അതിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. തെരുവ് വിളക്കുകള്‍ കണ്ണടച്ചിട്ട് വര്‍ഷം കഴിയാറായി. കൈയ്യേറ്റകാര്‍ക്ക് എതിരെ നടപടി ഇല്ല. ബില്‍ഡിങ്ങ്‌സ് റൂള്‍സ് കൃത്യമായി നടപ്പിലാക്കാതെ സ്വന്തക്കാര്‍ക്ക് വിട്‌വേല ചെയ്യുന്നു.


ഇത്തരം കെടുകാര്യസ്ഥതക്കെതിരെ സെപ്തംബര്‍ 1-ാം തീയതി മുതല്‍ എല്‍.ഡി.എഫ്-ന്റെ നേതൃത്വത്തില്‍ എല്‍ ഡി എഫ്-ന്റെ ജനപ്രതിനിധികളും തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരും പഞ്ചായത്ത് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല ധര്‍ണ്ണാ സമരം നടത്തുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.


എല്‍ ഡി എഫ് യോഗത്തില്‍ എന്‍.വി ബാലന്‍ അദ്ധ്യക്ഷം വഹിച്ചു. ടി.നാരായണന്‍, വി. രാജന്‍, കെ.കൃഷ്ണന്‍, ചന്ദ്രന്‍ കൊക്കാല്‍, എ.നാരായണന്‍ നായര്‍, ഇ. മനോജ് കുമാര്‍, ഇ. കുഞ്ഞികണ്ണന്‍, അബ്ദുള്‍ റഹിമാന്‍ കളനാട്, ഷാഫി കണ്ണമ്പള്ളി എന്നിവര്‍ സംസാരിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today