തനിച്ച്‌ താമസിക്കുന്ന യുവതിയുടെ വീട്ടില്‍ മന്ത്രവാദത്തിനെത്തിയ സിദ്ധൻ കുഴഞ്ഞു വീണ് മരിച്ചു

 പത്തനംതിട്ട : തനിച്ച്‌ താമസിച്ചിരുന്ന യുവതിയുടെ വീട്ടില്‍ ഉസ്താദിനെ മരിച്ച നിലയില്‍ കണ്ടെത്തി.

പത്തനാപുരം സ്വദേശിയായ ഉസ്താദാണ് യുവതിയുടെ വീട്ടില്‍ വെച്ച്‌ കുഴഞ്ഞ് വീണ് മരിച്ചത്.

തനിച്ച്‌ താമസിക്കുന്ന യുവതിയുടെ വീട്ടില്‍ അര്‍ദ്ധരാത്രി ഉസ്താദ് മന്ത്രവാദത്തിനായി എത്തിയതാണെന്ന് യുവതി പറഞ്ഞു. മന്ത്രവാദത്തിനിടയില്‍ ഉസ്താദ് കുഴഞ്ഞ് വീണെന്നും അപ്പോള്‍ തന്നെ തൊട്ടടുത്തുള്ള ഓട്ടോറിക്ഷക്കാരനെ വിളിച്ച്‌ വരുത്തി ആശുപത്രിയിലെത്തിച്ചെന്നും യുവതി പറയുന്നു.

ഉസ്താദിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു


أحدث أقدم
Kasaragod Today
Kasaragod Today