മേൽപറമ്പ്:ചെമ്പരിക്കയിൽ മീൻ പിടിക്കാൻ പോയ അഹ്മദ് (70) ആണ് പുഴയിൽ മുങ്ങിമരിച്ചത്,മീൻപിടിത്തതിനിടെ ഒഴുക്കിൽ പെട്ട് തോണി മറിയുകയായിരുന്നു,
ചെമ്പരിക്കയിലെ അബുബക്കർ എന്നവരുടെ മകനാണ്,
മത്സ്യബന്ധനത്തിനിടെ പുഴയിൽ വീണത് കണ്ട നാട്ടുകാർ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. തോണിയിൽ നിന്നും പുഴയിലേക്ക് വല വീശി മീൻ പിടിക്കുന്നതിനിടയിൽ തോണി മറിയുകയായിരുന്നു. പുഴയിൽ വീണ് വെള്ളത്തിൽ പൊങ്ങി കിടന്ന ആമുവിനെ തൊട്ടപ്പുറത്തുണ്ടായിരുന്നവർ ഓടിയെത്തി കരയിൽ കയറ്റി ഓട്ടോറിക്ഷയിൽ ഉദുമ നഴ്സിംഗ് ഹോമിൽ എത്തിക്കുമ്പോഴെക്കും മരണപ്പെട്ടിരുന്നു.